തുടക്കം മുതല്‍ പറഞ്ഞില്ലേ, ബാംഗ്ലൂര്‍ ഇത്തവണയും കിരീടം നേടില്ല; കോഹ്‌ലി ഇടംകയ്യനായി നിന്ന് ജയിപ്പിക്കട്ടേയെന്ന് വോണ്‍

 ന്യൂഡല്‍ഹി: പ്ലേഓഫില്‍ കടന്നെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഈ സീസണിലും കിരീടം ഉയര്‍ത്താന്‍ സാധിക്കില്ലെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. അക്കാര്യം താന്‍ സീസണിന്റെ തുടക്കം മുതല്‍ പറയുകയാണെന്നും വോണ്‍ ഓര്‍മിപ്പിച്ചു.


ടീം എന്ന നിലയില്‍ കിരീടം നേടാന്‍ മാത്രമുള്ള പ്രാപ്തി അവര്‍ക്കില്ല. എന്നാല്‍ ഇപ്പോള്‍ എന്തും സംഭവിക്കാം, പ്രത്യേകിച്ച്‌ 2020ല്‍. ലോകം കീഴ്‌മേല്‍ മറിഞ്ഞ് നില്‍ക്കുകയാണ്. അതുകൊണ്ട് എന്ത് സംഭവിക്കും എന്ന് ആര്‍ക്കറിയാം. വിരാട് കോഹ് ലി ഇടംകയ്യനായി ബാറ്റ് ചെയ്ത് അവരെ കളി ജയിപ്പിക്കാം എന്നും തമാശയായി വോണ്‍ പറഞ്ഞു.


ഓരോ ടീമിനേയും അവരുടെ കളിക്കാരേയും ഞാന്‍ വിലയിരുത്തുന്നു.



ഇപ്പോഴത്തെ സമ്മര്‍ദം അതിജീവിച്ച്‌ കളിക്കാന്‍ പാകത്തില്‍ കളിക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടോ എന്നാണ് അറിയേണ്ടത്. ഒരു വഴി മാത്രമാണ് ഈ സമയം കോഹ് ലിക്കും കൂട്ടര്‍ക്കും മുന്‍പിലുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്. അഗ്രസീവ് ക്രിക്കറ്റ് കളിക്കണം.


കോഹ് ലി നോര്‍മല്‍ ആയ വര്‍ഷമാണ് 2020. ഇത്തവണയും വലിയ നിലയില്‍ കോഹ് ലി പ്രയാസപ്പെട്ടില്ല. 400 റണ്‍സിന് മുകളില്‍ കണ്ടെത്താനും സ്‌ട്രൈക്ക് റേറ്റ് 122ല്‍ നിര്‍ത്താനുമായി. എന്നാല്‍ കോഹ് ലിക്ക് അതിലും മികവ് കാണിക്കാനാവും എന്നതാണ് വസ്തുത. 140ന് മുകളില്‍ സ്‌ട്രൈക്ക് ചെയ്യാന്‍ സാധിക്കുന്ന താരമാണ് കോഹ് ലി.


ഇതിലൂം കൂടുതല്‍ മത്സരങ്ങള്‍ ആര്‍സിബിക്ക് വേണ്ടി കോഹ് ലിക്ക് ജയിക്കാനാവണം. എന്നാല്‍ ഒരു മനുഷ്യനാണ് കോഹ് ലിയും. പ്രയാസം നേരിടുന്ന സമയങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടായേക്കാം. കാര്യങ്ങള്‍ കോഹ് ലിയുടെ വഴിയെ വരുന്നുണ്ടാവില്ലായിരിക്കാം. ആത്മവിശ്വാസം കുറഞ്ഞിട്ടുണ്ടാവാം. ചിന്താഗതിയിലും കോഹ് ലിക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടാവാം എന്നും വോണ്‍ പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today