കോവിഡ് ബാധിച്ച്‌ മരിച്ച ബിഷപ്പിന് അന്ത്യചുംബനം നൽകാനെത്തിയത് ആയിരങ്ങള്‍

 കൊറോണ വൈറസില്‍ നിന്നും മുക്തി നേടാന്‍ എല്ലാ രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ നടന്നുവരുമ്ബോള്‍ എല്ലാ പ്രോട്ടോക്കോളും കാറ്റില്‍ പറത്തി ഒരു സംസ്കാര ചടങ്ങ്. മോണ്ടിനെഗ്രോയിലെ സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ തലവന് നല്‍കിയ മരാണാനന്തര ചടങ്ങിലാണ് വിശ്വാസികള്‍ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച്‌ തെരുവില്‍ ഇറങ്ങിയത്.


ഞായറാഴ്ച നടന്ന സംസ്കാര ചടങ്ങില്‍ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്. ബിഷപ്പ് ആംഫിലോഹിജെയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് പോഡ്‌ഗോറിക്കയിലെ പ്രധാന പള്ളിയുടെ അകത്തും പുറത്തുമായി തടിച്ചുകൂടിയത്. വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ചാണ് ബിഷപ്പ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.



ബിഷപ്പിന് അന്തോമപചാരം അര്‍പ്പിക്കാനായി നൂറുകണക്കിന് പുരോഹിതന്മാര്‍ ചേര്‍ന്നാണ് പള്ളിക്കുള്ളിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. പള്ളിക്കുള്ളില്‍ മിക്കവരും സംരക്ഷണ മുഖംമൂടികള്‍ ധരിക്കുകയോ പരസ്പരം സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. വിശ്വാസികളില്‍ പലരും ബിഷപ്പിന് അന്ത്യചുംബനങ്ങളും നല്‍കി.


أحدث أقدم
Kasaragod Today
Kasaragod Today