തിരുവനന്തപുരം: ഒരു റവന്യു ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന എനിവെയര്‍ രജിസ്ട്രേഷന്‍ സമ്ബ്രദായം ഇന്നു മുതല്‍ തുടങ്ങും. ജില്ലയ്ക്കുള്ളിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന ആധാരങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം എല്ലാ സബ് രജിസ്ട്രാര്‍മാര്‍ക്കും അനുവദിച്ചു.
പുതിയ സമ്ബ്രദായം നവംബര്‍ ആദ്യവാരം നടപ്പിലാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏതെങ്കിലും കാരണത്താല്‍ ഒരു പ്രദേശത്ത് അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ആ ദിവസം തടസമില്ലാതെ മറ്റൊരിടത്ത് രജിസ്ട്രേഷന്‍ നടത്താം.
