അറന്തോട് യുഡിഎഫിന് പിന്തുണ മധൂരിൽ ബിജെപിയെ പരാജയപ്പെടുത്താൻ കരുനീക്കങ്ങളുമായി എസ്ഡിപിഐ

 ഉളയത്തടുക്ക: സമ്പ്രദായിക മുന്നണികൾ ബിജെപിക്കെതിരെ ക്രിയാത്മമകമായി ഇടപെടാതിടത്ത് വ്യത്യസ്ഥ നിലപാടുമായി എസ്ഡിപിഐ

 ഈവരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മധൂർ പഞ്ചയത്തിലെ വാർഡ് നാല് അറന്തോട് എസ്ഡിപിഐ സ്ഥാനാർത്ഥി സാദിഖ് അറന്തോടിനെ പിൻവലിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്ക് എസ്ഡിപിഐ പിന്തുണ.

 കഴിഞ്ഞ തവണ യു ഡി എഫ്‌ റിബൽ കാരണം ബി ജെ പി ജയിച്ച അറന്തോട്‌ വാർഡിൽ ബിജെപി യെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്ന് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു

യുഡിഫിലെ പടല പിണക്കവും ഗ്രൂപ്പിസവും കാരണം പല വാർഡുകളിലും ബിജെപി ക്കെതിരെ ദുർബലരായ  ജനസ്വീകാര്യതയില്ലാത്തവരാണ് സ്ഥാനാർത്ഥികളായി വന്നത് .അത്തരം സ്ഥലങ്ങളിൽ കരുത്തരായ സ്ഥാനാർത്ഥികളെ ഇറക്കി മൽത്സര രംഗത്ത് സജീവമാകാനാണ് പാർട്ടി തീരുമാനം .

 കഴിഞ്ഞ തവണ ബിജെപി വിജയിച്ച വാർഡ് 17 ഉളിയത്തടുക്കയിൽ ബിജെപി ക്കെതിരെ വിജയ സത്യതയുള്ള ജനകീയ സ്ഥാനാർത്ഥി ഖാദർ ഉളയത്തടുക്കയെന്ന് മനസ്സിലാക്കി സ്വതന്ത്ര സ്ഥാനാർത്ഥിയായ ഹനീഫ് ഡ്യുപ്പ് പിന്തുണ പ്രഖ്യാപിച്ച് പത്രിക പിൻവലിച്ചതും, നിലവിലുള്ള യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയ സാധ്യതയില്ലാത്തത് കാരണം ഖാദർ ഉളിയത്തടുക്കയെ മത്സരവുമായി മുന്നോട്ട് പോവാൻ  തീരുമാനിച്ചു. 

പൊതുവെ ബിജെപിക്ക് എതിരെന്ന് അവകാശപ്പെടുന്ന മുന്നണികളുടെ കാപട്യം ജനങ്ങൾ തിരിച്ചറിയണം സാമ്പ്രദായിക പാർട്ടികളുടെ വല്യേട്ടൻ മനോഭാവം മാറ്റി വെച്ച് നീക്കുപോക്കുകൾ നടത്തിയാൽ തന്നെ മധൂർ പഞ്ചയത്തിൽ ബിജെപി ഭരണത്തിന് അറുതി വരുത്താവുന്നതാണ്, ബിജെപിയെ പരാജയപ്പെടുത്തൽ എസ്ഡിപിഐ യുടെ മാത്രം ബാധ്യതയല്ല

 ഈ വിഷയത്തിൽ ഇരു  മുന്നണികളും മുഖം തിരിഞ്ഞാണ് നടക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി 

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ആർഡിനഗർ ഡിവിഷനിലെ ഇസ്ഹാഖ്ചൂരിയുടേയും, സിവിൽ സ്റ്റേഷൻ ഡിവിഷൻ സ്ഥാനാർത്ഥി മൈമൂന ഹനീഫിന്റെയും, മധൂർ പഞ്ചായത്ത്

വാർഡ് 6 ഹിദായത്ത് നഗർ സകരിയ്യ മുട്ടത്തോടിയുടേയും, വാർഡ് 10മീപ്പുഗുരിയിലെ ജനകീയ സ്ഥാനാർത്ഥി ബിലാൽ ചൂരിയേയും, വാർഡ് 11 സുർലുവിലെ ഷരീഫിഫ്ഗാസയുടേയും, വാർഡ് 18 ഉളിയ അബൂബക്കർ ശിഹാബിന്റെയും വിജയയത്തിനായ് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു 

പ്രസിഡന്റ് സകരിയ്യ മുട്ടത്തോടി അധ്യക്ഷത വഹിച്ചു

മുഹമ്മദ് കരിമ്പളം, ബിലാൽ ചൂരി ഇസ്ഹാഖ് അറന്തോട്, സംസാരിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today