ചെന്നൈ : ട്രെയിന്‍ എന്‍ജിന്റെ മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പതിനാലുകാരന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയാണ് സംഭവം. ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജ്ഞാനേശ്വരനാണ് മരിച്ചത്.
ഇന്ന് രാവിലെ തിരുനെല്‍വേലി ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിറുത്തിയിട്ട എന്‍ജിന് മുകളില്‍ കയറിയ ജ്ഞാനേശ്വരന്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ജ്ഞാനേശ്വരന്റെ ശരീരത്തില്‍ ഹൈ വോള്‍ട്ടേജ് പവര്‍ ലൈന്‍ തട്ടുകയായിരുന്നു. അതിശക്തമായ വൈദ്യുതാഘാതമേറ്റ ജ്ഞാനേശ്വരന്‍ തത്ക്ഷണം മരിച്ചു.
ജൂനിയര്‍ ക്വാളിറ്റി ഇന്‍സ്പെക്ടര്‍ ആണ് ജ്ഞാനേശ്വരന്റെ പിതാവ്. ഇദ്ദേഹത്തോടൊപ്പമാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
അപകട സമയം ജ്ഞാനേശ്വരന്റെ പിതാവ് തൊട്ടടുത്ത പ്ലാറ്റ്ഫോമില്‍ ജോലി ചെയ്യുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
