യുവാവിനെ ഭാര്യാ വിട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 കാസര്‍കോട്‌: നിര്‍മ്മാണ തൊഴിലാളിയായ യുവാവിനെ ഭാര്യാ വിട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നെല്ലിക്കുന്ന്‌ കുടപ്പുറത്തെ എന്‍ ജി പ്രേമദാസി (43)നെയാണ്‌ ചൗക്കി കെ കെ പുറത്തെ ഭാര്യാവീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌. ഇന്ന്‌ രാവിലെയാണ്‌ സംഭവം.

ഉളിയത്തടുക്ക ഭഗവതി നഗറില്‍ താമസിച്ചിരുന്ന പ്രേമദാസ്‌ രണ്ട്‌ മാസം മുമ്പാണ്‌ ഭാര്യാവീട്ടില്‍ താമസമാക്കിയത്‌.നെല്ലിക്കുന്ന്‌ കടപ്പുറത്തെ ഗോപാലന്‍- ഇന്ദിര ദമ്പതികളുടെ മകനാണ്‌. ഭാര്യ: ദില്‍ന. മക്കള്‍: പ്രജിന, പ്രജിത. സഹോദരങ്ങള്‍: പ്രദീപ്‌, പ്രമോദ്‌, പ്രവീണ.


أحدث أقدم
Kasaragod Today
Kasaragod Today