ഇനി കോവിഡ് പരിശോധന ബസ് സ്റ്റാന്റുകളിലും,

 കാസർകോട്: കോവിഡ് പരിശോധന നടത്തുന്നതിന് പലരും വിമുഖത കാണിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ജില്ലാ മെഡിക്കൽ ഓഫീസർ സജ്ജീകരിച്ച മൊബൈൽ സ്വാബ് കളക്ഷൻ യൂണിറ്റുകളെ ഉപയോഗിച്ച് കാസർകോട്, കാഞ്ഞങ്ങാട് ബസ്‌സ്റ്റാൻഡുകളിൽ സൗജന്യ ആന്റിജൻ പരിശോധന നടത്തുന്നതിന് നടപടികൾ സ്വീകരിച്ചതായി കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഈ രണ്ട് സ്ഥലത്തേക്കും ആവശ്യമായ പോലീസ്, റവന്യൂ, നഗരസഭാ ജീവനക്കാരെ ബന്ധപ്പെട്ട വകുപ്പുകൾ നിയോഗിക്കും..


أحدث أقدم
Kasaragod Today
Kasaragod Today