ലോകത്തെ സ്വാധീന ശക്തിയുള്ള 100 സ്ത്രീകളുടെ പട്ടികയില്‍ പൗരത്വ സമരനായിക ബിൽകീസ് ബാനു ഉൾപ്പടെ നാല് ഇന്ത്യക്കാർ ഇടം നേടി

 ലണ്ടന്‍: ലോകത്തെ സ്വാധീനശക്തിയുള്ള 100 സ്ത്രീകളുടെ പട്ടികയില്‍ നാല് ഇന്ത്യക്കാരും ഇടംനേടി. ബിബിസി തയാറാക്കിയ 2020 ലെ പട്ടികയിലാണ് 11കാരിയടക്കം നാല് ഇന്ത്യക്കാര്‍ ഇടം നേടിയത്.


അംഗപരിമിതി അതിജീവിച്ചു പാരാ ബാഡ്മിന്റന്‍ ലോക ചാംപ്യനായ മാനസി ജോഷി, കാലാവസ്ഥാ മാറ്റത്തിനെതിരെ സമരരംഗത്തിറങ്ങിയ ഉത്തരാഖണ്ഡിലെ റിദ്ദിമ പാണ്ഡെ(11), ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പൗരത്വ നിയമത്തിനെതിരെ സമരം നയിച്ച ബില്‍ക്കീസ് ബാനു (82), തമിഴ്‌നാട്ടിലെ പാരമ്ബര്യ 'ഗാനാ' സംഗീതത്തിലെ പുരുഷമേധാവിത്വം തകര്‍ത്ത ഇശൈവാണി എന്നിവരാണു പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ സ്ത്രീകള്‍.




ഫിന്‍ലന്‍ഡിലെ സ്ത്രീകള്‍ മാത്രമുള്ള കൂട്ടുകക്ഷി സര്‍ക്കാരിനെ നയിക്കുന്ന സന്നാ മറിന്‍, മാര്‍വെല്‍ സിനിമകളിലെ താരമായ മിഷേല്‍ യോ, കോവിഡ് വാക്‌സീന്‍ കണ്ടെത്താനുള്ള ഓക്‌സ്ഫഡ് ഗവേഷണ സംഘത്തെ നയിക്കുന്ന സാറാ ഗില്‍ബര്‍ട് തുടങ്ങിയ പ്രശസ്തരും പട്ടികയിലുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today