കാസര്‍കോട്: ജില്ലയിലെ എല്ലാ പോളിടെക്‌നിക് കോളേജുകളിലും സ്ട്രീം ഒന്നിലും , രണ്ടിലും ഒഴിവ് വന്നിട്ടുള്ള സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നതിന് ഡിസംബര്‍ 29 -ന് കാസര്‍കോട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ വെച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പോളിടെക്‌നിക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ www.polyadmission.org എന്ന വെബ് സൈറ്റില്‍ ഡിസംബര്‍ 27-നകം രജിസ്റ്റര്‍ ചെയ്യണം .
രജിസ്‌ട്രേഷന്‍ ലഭിച്ചവര്‍ 29 -ന് രാവിലെ 10 .30 നകം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കാസര്‍കോട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ എത്തണം .നിലവില്‍ പ്രവേശനം നേടിയവര്‍ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നുവെങ്കില്‍ അഡ്മിഷന്‍ സ്ലിപ്പ് സഹിതം അന്നേ ദിവസം യഥാസമയം എത്തണം . ഒരു ലക്ഷത്തില്‍ കുറവ് വരുമാനമുള്ളവര്‍ 3600 രൂപയും അല്ലാത്തവര്‍ 6200 രൂപയും ഫീസായി കരുതണം SC/ ടഠ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും . ഫീസ് അടയ്ക്കുന്നതിനു എടിഎം കാര്‍ഡ് കൊണ്ടുവരണം .
വിവരങ്ങള്‍ക്ക് 9495373926, 9946457866 ,9497606964 www.gptctrikaripur.in