കാസര്‍കോട്​ സ്വദേശി അജ്മാനില്‍ മരണപ്പെട്ടു

 ദുബൈ: കാസര്‍കോട്​ തളങ്കര പള്ളിക്കാല്‍ സ്വദേശി അജ്മാനില്‍ നിര്യാതനായി. ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം മാനേജര്‍ കെ.എ അബ്​ദുല്‍ മുനീര്‍ (62) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നേരത്തേ കാസര്‍കോട്​ ഇസ്​ലാമിയ ടൈല്‍ കമ്ബനിയിലടക്കം നിരവധി സ്ഥാപനങ്ങളില്‍ അക്കൗണ്ട് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. 19 വര്‍ഷമായി യു.എ.ഇയിലാണ്​. പള്ളിക്കാലിലെ പരേതരായ അഹ്മദ്- ആയിഷ ദമ്ബതികളുടെ മകനാണ്.


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവായിരുന്ന പരേതനായ പള്ളിപ്പുഴ അബ്​ദുല്ല മൗലവിയുടെ മകള്‍ നജ്മുന്നിസയാണ് ഭാര്യ. മക്കള്‍: മുനവ്വര്‍, മുനാസര്‍, നുജൈമ.


സഹോദരങ്ങള്‍: അബ്​ദുല്‍ റസാക്ക്, മൊയ്ദു ( ഷാര്‍ജ), ഉസ്മാന്‍ എന്ന ഉത്ത, ഹനീഫ പള്ളിക്കാല്‍. മയ്യിത്ത് ഇന്നലെ രാത്രി അജ്മാന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.


أحدث أقدم
Kasaragod Today
Kasaragod Today