ബേഡകം: മകെന്റ അടിയേറ്റ് കൈയൊടിഞ്ഞു ചികിത്സയിലായിരുന്ന പിതാവ് ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകെന്റ ഭാര്യയെയും പ്രതിചേര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ പടുപ്പ് വില്ലാരംവയലിലെ സന്തോഷിെന്റ ഭാര്യ പി.ജെ. ആഷയെയാണ് (29) ബുധനാഴ്ച ബേഡകം പൊലീസ് ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസിെന്റ നിര്‍ദേശപ്രകാരം എസ്.ഐ രാമചന്ദ്രന്, പൊലീസുകാരായ പ്രദീപ് കുമാര്‍, രമ്യ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മകന് സന്തോഷ് ഭാര്യയോടൊപ്പം വീട്ടില്‍ വന്ന് പിതാവ് 69 വയസ്സുള്ള ലക്ഷ്മണയെ അടിച്ച് കൈയൊടിച്ചുവെന്ന് മാതാവ് ലളിത നല്കിയ പരാതിയില്‍ ബേഡകം പൊലീസ് മകന് സന്തോഷിനും ഭാര്യ ആഷക്കുമെതിരെ നരഹത്യ ശ്രമത്തിന് കേസെടുത്തിരുന്നു.
സംഭവത്തിന് ശേഷം കര്‍ണാടകയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ട ലക്ഷ്മണ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ മകന് ജെ.സി.ബി സന്തോഷ് എന്ന വി.എ. സന്തോഷിനെ (36) കഴിഞ്ഞയാഴ്ച മാണിമൂലയില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ റിമാന്‍ഡിലാണ്. മണ്ണുമാന്തി യന്ത്രത്തിെന്റ ഡ്രൈവറായ പ്രതി സന്തോഷ് വിവാഹശേഷം, സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുകാരുമായി വഴക്കിട്ട് മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഭാര്യ ആഷയോടൊപ്പം വില്ലാരം വയലിലെ വീട്ടിലെത്തി മദ്യലഹരിയില്‍ വടികൊണ്ട് പിതാവിനെ തല്ലി കൈയൊടിച്ചത്.
കൈക്ക് ഗുരുതരമായി പരിക്കുപറ്റി കര്‍ണാടക സുള്ള്യയിലെ കെ.വി.ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പിതാവ് ലക്ഷ്മണ കൂടെയുണ്ടായിരുന്ന മരുമകന് നാരായണന് രാത്രി ഭക്ഷണം വാങ്ങാന്‍ പുറത്തു പോയപ്പോള്‍ ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രതിയായ ആഷയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്മക്കളെയും ബേഡകം പൊലീസ് ആദ്യം പടന്നക്കാട് സ്നേഹാലയത്തില്‍ എത്തിച്ചിരുന്നു. ആഷയുടെ കര്‍ണാടകയിലുള്ള ബന്ധുക്കളെത്തി മൂന്ന് പെണ്‍കുട്ടികളെയും ഏറ്റെടുത്ത ശേഷമാണ് സന്തോഷിെന്റ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആഷയെ വൈദ്യപരിശോധനക്കുശേഷം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ബേഡകം സി.ഐ ടി. ഉത്തംദാസ് പറഞ്ഞു.