കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മടിക്കൈ ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയുമായ ബേബി ബാലകൃഷണനെ തെരഞ്ഞെടുത്തു.
ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ജമീല സിദ്ധീഖിനെ ഏഴിനെതിരെ എട്ട് വോട്ടുകൾ നേടിയാണ് വിജയിച്ചത്.രണ്ട് ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു