ബദിയടുക്ക: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇരുവശത്തുമായി മുന്നൂറുപേര്‍ക്കെതിരേ കേസെടുത്തു. ടൗണില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ തൊട്ടടുത്ത സിപിഎം ഓഫീസിനു നേരെ പടക്കമെറിഞ്ഞതായി സിപിഎമ്മും ആഹ്ലാദപ്രകടനത്തിനു നേരെ സിപിഎം ഓഫീസില്‍ നിന്ന് കസേരയെറിഞ്ഞതായി യുഡിഎഫ് പ്രവര്‍ത്തകരും ആരോപിച്ചു. സിപിഎം ഓഫീസിനു നേരെ പടക്കമെറിഞ്ഞതിനും കോവിഡ് കാലത്ത് അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും 150 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിന് 150 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയുമാണ് കേസ്.
ബദിയടുക്കയില്‍ മുന്നൂറുപേര്‍ക്കെതിരെ കേസ്
mynews
0
