പാലക്കാട്: വോെട്ടണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയിൽ 'ജയ്ശ്രീറാം' ബാനർ പ്രദർശിപ്പിച്ച സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്തറ സ്വദേശി ലിനീഷ്, കൊപ്പം സ്വദേശികളായ ബിജു എന്ന കൊപ്പം ബിജു, ഉണ്ണികൃഷ്ണൻ, പട്ടിക്കര സ്വദേശി ദാസൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ ഐ.പി.സി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എസ്.ഐ ആർ. രഞ്ജിത്തിനായിരുന്നു അന്വേഷണചുമതല. സംഭവത്തിെൻറ വിഡിയോകളും ചിത്രങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മതസ്പർധ വളർത്തുന്ന രീതിയിൽ നഗരസഭയുടെ മുൻവശത്ത് ബാനർ പ്രദർശിപ്പിച്ചെന്നാണ് എഫ്.ഐ.ആർ.