പത്തനംതിട്ട: റാന്നി ഗ്രാമ പഞ്ചായത്തില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജയിച്ചു.
കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയായ ശോഭ ചാര്ളിയെയയാണു പ്രസിഡന്റായി തെരഞ്ഞെടുത്തത്. ബിജെപിയുടെ രണ്ടു വോട്ട് ഉള്‍പ്പെടെ ഏഴു വോട്ടുകള്‍ ശോഭ ചാര്‍ളിക്ക് ലഭിച്ചു.
റാന്നി പഞ്ചായത്തിലെ 13 സീറ്റുകളില്‍ അഞ്ചു സീറ്റ് വീതം എല്‍ഡിഎഫും യുഡിഎഫും രണ്ടു സീറ്റ് ബിജെപിയും ഒരു സ്വതന്ത്രനുമാണു നേടിയിരുന്നത്. ഇതില്‍ ബിജെപിയുടെയും സ്വതന്ത്രന്റെയും പിന്തുണ എല്‍ഡിഎഫിനാണ്.