ഷഹീൻ ബാഗിലെ വെടിവെപ്പുകാരൻ കപിൽ ഗുജ്ജാർ ബി.​ജെ.പിയിൽ ചേർന്നു; വിവാദമായതോടെ പുറത്താക്കൽ

 ന്യൂഡൽഹി: ഷഹീൻ ബാഗ്​ സമ​രക്കാർക്കു നേരെ ആക്രോശിച്ച്​ വെടിയുതിർത്തി ഭീഷണിപ്പെടുത്തിയ കപിൽ ഗുജ്ജാർ ബി.ജെ.പിയിൽ ചേർന്നു. ബുധനാഴ്ച ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് ബി.ജെ.പിയില്‍ അംഗത്വമെടുത്തതെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. പാര്‍ട്ടി ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അംഗത്വമെടുത്തതിന് ശേഷം ഗുജ്ജാര്‍ പറയുകയും ചെയ്​തു.അതേസമയം, സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കകം ബി.ജെ.പി ഇയാളുടെ അംഗത്വം റദ്ദു ചെയ്യുകയും ചെയ്​തു. 'ബഹുജൻ സമാജ്​ പാർട്ടിയിലെ ചിലർ പാർട്ടി വിട്ട്​ ബി.ജെ.പിയിൽ ചേർന്നിരുന്നു. അവരിൽ പെട്ടയാളാണ്​ കപിൽ ഗുജ്ജാർ. ഷഹീൻ ബാഗിലെ വിവാദ സംഭവത്തിൽ പെട്ടയാളാണെന്ന്​ അറിയില്ലായിരുന്നു. സംഭവം അറിഞ്ഞ ഉടൻ അംഗത്വം റദ്ദു ചെയ്​തു. ഗാസിയാബാദ്​ ബി.ജെ.പി മേധാവി സഞ്​ജീവ്​ ശർമ പറഞ്ഞു.ഫെബ്രുവരി 1നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച് കൊണ്ടിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ഗുജ്ജാര്‍ വെടിയുതിര്‍ത്തത്. ജയ്ശ്രീറാം വിളിച്ച്​ ഈ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രം മതി, മറ്റാരും വേണ്ട എന്ന് ആക്രോശിച്ചും കൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്.ഫെബ്രുവരി 1നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച് കൊണ്ടിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ഗുജ്ജാര്‍ വെടിയുതിര്‍ത്തത്. ജയ്ശ്രീറാം വിളിച്ച്​ ഈ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രം മതി, മറ്റാരും വേണ്ട എന്ന് ആക്രോശിച്ചും കൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്.



2019 ഡിസംബര്‍ 14നായിരുന്നു ദല്‍ഹിയില്‍ പ്രതിഷേധ സമരം ആരംഭിച്ചത്. 2020 മാര്‍ച്ച് 24 വരെ ദല്‍ഹിയില്‍ പ്രതിഷേധ സമരം തുടര്‍ന്നു. രാജ്യത്ത് കൊവിഡ് ഭീതിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്.


أحدث أقدم
Kasaragod Today
Kasaragod Today