കിഴുരിൽ ലീഗുകാർക്ക് നേരെ ബിജെപി ആക്രമണം നിരവധി പേർക്ക് പരിക്ക്,ദേളിയിൽ എസ്‌ഡിപി ഐ പ്രവർത്തകരെ ലീഗ് പ്രവർത്തകർ ചേർന്ന് മർദ്ധിച്ചു

 കാസർകോട് : തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടിങുമായി ബന്ധപ്പെട്ട് പലയിടത്തും അക്രമ സംഭവങ്ങള്‍ ഉണ്ടായി. കിഴുരിൽ ലീഗുകാർക്ക് നേരെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ  ആക്രമണമുണ്ടായി ആറോളം ലീഗ് പ്രവർത്തകർക്ക് ക്രൂരമായി മർദ്ദനമേറ്റു കിഴുർ പോളിംഗ് ബൂത്തിനടുത്താണ് സംഘർഷമുണ്ടായത്, കീഴൂരിലെ അഷ്‌റഫ്‌, അബ്ദുൽ റഹ്മാൻ അസീം, അസ്ഹർ,  അജ്മൽ, അനീസ്, എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

ബിജെപി പ്രവർത്തകർ സംഘം ചേർന്ന് പ്രകോപനമില്ലാതെ ആക്രമണം നടത്തുക യായിരുന്നു സി ഐ ബെന്നിലാലിന്റെ നേതൃത്വത്തിൽ പോലീസെത്തി സ്ഥിതി ശാന്തമാക്കി , 


ദേളിയിൽ എസ്‌ഡിപി ഐ പ്രവർത്തകരെ മുസ്ലിം ലീഗ് പ്രവർത്തകർ ചേർന്ന്  മർദ്ധിച്ചു,ബൂത്തിലിരിക്കുകയായിരുന്ന എസ്‌ഡിപി പ്രവർത്തകർക്ക് നേരെ ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രമണം അഴിച്ചു വിടുകയായിരുന്നു രണ്ട് എസ്‌ഡിപി ഐ പ്രവർത്തകർക്കും ഒരു ലീഗ് പ്രവർത്തകനും പരിക്കറ്റിട്ടുണ്ട് , ദേളിയും കീഴൂരും പ്രശ്‌ന ബാധിത ബൂത്താണെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അധികൃതർ ക്ക് രാഷ്ട്രീയ പാർട്ടികൾ അപേക്ഷ നൽകിയിരുന്നു കാഞ്ഞങ്ങാടിനടുത്ത് മൂലക്കണ്ടത്ത് കോണ്‍ഗ്രസ് - സി പി എം സംഘര്‍ഷം നടന്നു. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇരു പാര്‍ട്ടിയുടെയും ബൂത്ത് ഏജന്റുമാരെ രണ്ട് ബൂത്തുകളില്‍ പരസ്പരം തടഞ്ഞ് നിര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. ഇരുവിഭാഗക്കാരെയും പൊലീസ് പിരിച്ചുവിട്ടു.


കാസര്‍കോട് ജില്ലയിലെ കോടോം ബേളൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ ബിജെപി ബൂത്ത് ഏജന്റ് രാധാകൃഷ്ണനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും  പരാതി,


أحدث أقدم
Kasaragod Today
Kasaragod Today