കുമ്പള പഞ്ചായത്തിൽ ബിജെപി ക്ക് തിരിച്ചടി യു ഡി എഫ് അധികാരത്തിൽ, എസ്‌ഡിപിഐ അംഗം യൂഡി എഫിനെ പിന്തുണച്ചു


 കുമ്പള : അനിശ്ചിതത്വത്തിനോടുവിൽ കുമ്പളയിൽ താഹിറ യൂസുഫ് പ്രസിഡന്റ് ആയി. ബിജെപി യും യൂഡി  എഫും ഒൻപത് വീതം സീറ്റ് നേടി ഒപ്പത്തിനൊപ്പം ആയിരുന്നു. 

തിരെഞ്ഞെടുപ്പിൽ നിന്നും മാറിനിൽകുമെന്ന് അറിയിച്ച എസ്‌ഡിപിഐ ബിജെപി വിജയിക്കുമെന്നതായോടെ യുഡിഎഫിനെ പിന്തുണക്കുകയായിരുന്നുകോപ്പളം വാർഡിൽ നിന്നും ജയിച്ച ലീഗ് വിമത അംഗത്തിന്റെ പിന്തുണയോടെയും കൂടിയാണ് പ്രസിഡന്റ് സ്ഥാനം യു ഡി എഫ് നിലനിർത്തിയത്.

2010-15 കാലയളവിൽ പ്രസിഡന്റായിരുന്ന റംല സ്ഥാനമൊഴിഞ്ഞ സമയത്ത് കുറച്ചു കാലം പ്രസിഡന്റും അതിന് മുമ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും വഹിച്ചിരുന്നു. 2015-20 കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.

Previous Post Next Post
Kasaragod Today
Kasaragod Today