കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും ജില്ലയിലേക്ക് വരുന്നവര്‍ കോവിഡ് പരിശോധന നടത്തി വരണമെന്ന് കലക്ടര്‍ ഡോ. ഡി. സജിത്ബാബു അഭ്യര്‍ഥിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ജില്ലതല കോവിഡ് കോര്‍കമ്മിറ്റി യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. ഇെതാരുത്തരവല്ല. വിനയപൂര്‍വമുള്ള അപേക്ഷയാണ്. കോവിഡ് പ്രതിരോധത്തില്‍ ജില്ല കൈവരിച്ച നേട്ടം കൈമോശം വരാതിരിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. ജനാധിപത്യ പ്രക്രിയയില്‍ ഉത്തരവാദിത്തബോധത്തോടെ വോട്ടവകാശം വിനിയോഗിക്കാനെത്തുന്ന പ്രവാസി കേരളീയര്‍ തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കുന്നേതാടൊപ്പം ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് തുടരണമെന്നും കലക്ടര്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളുടെ കോമ്പൗണ്ടിനകത്ത് പ്രിസൈഡിങ് ഓഫിസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫിസര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക. മറ്റുള്ള പോളിങ് ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് യാത്ര ചെയ്യുന്നതിന് സജ്ജീകരിച്ച വാഹനത്തില്‍ നേരിട്ട് കയറി ഇരിക്കണം. വാഹനത്തില്‍ കിറ്റും ചെക് ലിസ്റ്റും ഉണ്ടാകും. പ്രിസൈഡിങ് ഓഫിസറും ഫസ്റ്റ് പോളിങ് ഓഫിസറും ഇ.വി.എം ഉള്‍പ്പെടെ സാമഗ്രികളും വാങ്ങി വരുന്നതിനു മുമ്പുതന്നെ മറ്റു പോളിങ് ഉദ്യോഗസ്ഥര്‍ ലഭ്യമായ കിറ്റില്‍ ചെക് ലിസ്റ്റ് ഉപയോഗിച്ച് പരിശോധിക്കണം. കുറവുള്ള കാര്യങ്ങള്‍ ബസില്‍ അറ്റന്‍ഡന്‍സ് ശേഖരിക്കാന്‍ വരുന്ന സെക്ടറല്‍ ഓഫിസറുടെ ശ്രദ്ധയില്‍ പെടുത്തണം. തീരുമാനങ്ങൾ, നിർദേശങ്ങൾ: പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധനക്ക് മൊബൈല്‍ ടെസ്റ്റിങ് സൗകര്യമേര്‍പ്പെടുത്താന്‍ ഡി.എം.ഒക്ക് നിര്‍ദേശം നല്‍കി. പോളിങ് ദിവസം കാസര്‍കോട് നിന്ന് ബോവിക്കാനത്തേക്കും കാഞ്ഞങ്ങാട് നിന്ന് പരപ്പയിലേക്കും കെ.എസ്.ആര്‍.ടി.സി പ്രത്യേകം സൗകര്യമേര്‍പ്പെടുത്തും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കുന്നത് പരിഗണിക്കും ഡിസംബര്‍ 30 മുതല്‍ ജനുവരി അഞ്ചു വരെ പെരിങ്ങോം സി.ആര്‍.പി.എഫിന് ഔട്ട് ഡോര്‍ ട്രെയിനിങ് ജംഗിള്‍ ക്യാമ്പ് ചീമേനി എസ്റ്റേറ്റില്‍ സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കി. തട്ടുകടകളില്‍ പാർസല്‍ വിതരണം മാത്രമേ അനുവദിക്കൂ.
വിദേശത്തും ഇതര സംസ്ഥാനത്ത് നിന്നും വോട്ട് ചെയ്യാനെത്തുന്നവര്‍ കോവിഡ് പരിശോധന നടത്തണം, അഭ്യർത്ഥനയാണെന്നും ഉത്തരവല്ലെന്നും കളക്ടർ,
mynews
0
