'ഹനുമാനും സിനിമ നടനും പാക്​ ചാരനും പ്രധാനമന്ത്രിയുടെ കാര്‍ഷിക ധനസഹായം'; ഞെട്ടിക്കുന്ന അഴിമതിയുടെ വിവരങ്ങള്‍ പുറത്ത്​

 ന്യൂഡല്‍ഹി: ഹനുമാന്‍ ദേവനും ബോളിവുഡ്​ താരം റിതേഷ്​ ദേശ്മുഖും ഇന്ത്യയില്‍നിന്ന്​ പുറത്താക്കപ്പെട്ട പാകിസ്​താന്‍ ചാരന്‍ മെഹ്​ബൂബ്​ രാജ്​പുതും സാമൂഹ്യ സുരക്ഷക്ക്​​ അര്‍ഹരായ ചെറുകിട കര്‍ഷകരാണ്​....! തലചൊറിയാന്‍ വര​െട്ട, ഇത്​ ആരും പിച്ചുംപേയും പറയുന്നതല്ല. കേന്ദ്രത്തി​െന്‍റ പി.എം കിസാന്‍ പദ്ധതിയുടെ രേഖകളിലാണ്​ ഇങ്ങനെയുള്ളത്​​. ഓരോരുത്തര്‍ക്കും യഥാക്രമം 6000, 4000, 2000 രൂപയുടെ ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) തവണകളായി ലഭിച്ചിട്ടുമുണ്ട്​. 'ദ ക്വിന്‍റ്​' ആണ്​ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്​ പുറത്തുവിട്ടത്​.


തങ്ങള്‍ക്ക് ന്യായമായി​ ലഭിക്കേണ്ട വരുമാനം കവരാന്‍ കുത്തകകളെ അനുവദിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത്​ കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്ന സമയത്താണ്​ ആള്‍മാറാട്ടത്തിലൂടെ ഇന്ത്യയിലെ ഏറ്റവും താഴെതട്ടിലുള്ള കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഫണ്ടുകളിലെ ക്രൂരമായ അഴിമതിയുടെ കഥ പുറത്തുവരുന്നത്​.



പി.എം കിസാന്‍ സമ്മാന്‍ നിധി അല്ലെങ്കില്‍ പി.എം കിസാന്‍ പദ്ധതി കേന്ദ്ര സര്‍ക്കാറിന്​ കീഴിലുള്ളതാണ്​​. 100 ശതമാനവും സര്‍ക്കാര്‍ ഫണ്ട്​ ചെയ്യുന്നതാണിത്​. 2018 ഡിസംബര്‍ ഒന്ന്​ മുതാലാണ്​ ഇത്​ പ്രവര്‍ത്തനം ആരംഭിച്ചത്​. ഈ പദ്ധതി പ്രകാരം, മൂന്ന് തുല്യ ഗഡുക്കളായി പ്രതിവര്‍ഷം 6,000 രൂപ വരെ, രണ്ട് ഹെക്ടര്‍ വരെ ഭൂമി കൈവശമുള്ള / ഉടമസ്ഥാവകാശം ഉള്ള ചെറുകിട കര്‍ഷക കുടുംബങ്ങള്‍ക്ക്​ ലഭിക്കും.


ദ ക്വിന്‍റ്​​ ശേഖരിച്ച പേയ്​മെന്‍റ്​ റെക്കോര്‍ഡുകള്‍ അനുസരിച്ച്‌​ നേരത്തെ പറഞ്ഞ മൂന്നുപേരുടെയും പൊതുവായി ലഭ്യമായ ആധാര്‍ നമ്ബറുകളും ബാങ്ക്​ അക്കൗണ്ട്​ നമ്ബറുകളും ഫോണ്‍ നമ്ബറുകളും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും ഉപയോഗിച്ച്‌​ പി.എം കിസാന്‍ പോര്‍ട്ടലില്‍ സ്​കീമിനായി തട്ടിപ്പുകാര്‍ വിജയകരമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇൗ വിവരങ്ങള്‍ ഒഫീഷ്യല്‍ പബ്ലിക്​ ഫിനാന്‍ഷ്യല്‍ മാനേജ്​മെന്‍റ്​ സിസ്റ്റം (PFMS) സോഫ്​റ്റ്​വെയര്‍ സ്വീകരിക്കുകയും ചെയ്​തു. അതിലൂടെ 2000 രൂപയുടെ മൂന്ന്​ തവണകളായി വര്‍ഷം 6000 രൂപ ലഭിക്കുകയും ചെയ്​തിട്ടുണ്ട്​.


വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉണ്ടാക്കാനായി തട്ടിപ്പുകാര്‍ റിതേഷ്​ ദേശ്മുഖ്, ഹനുമാന്‍, മെഹ്ബൂബ് എന്നിവരുടെ ആധാര്‍ നമ്ബറുകള്‍ ഉപയോഗിച്ചു - എല്ലാം പബ്ലിക്​ ഡൊമൈനില്‍ ലഭ്യവുമായിരുന്നു. ആധാര്‍ കാര്‍ഡിലുള്ള പേരുമായി പൊരുത്തപ്പെടുന്ന രീതിയില്‍ പുതിയ ബാങ്ക് അക്കൗണ്ടുകളും തുറന്നു. 2015ലായിരുന്നു ഹനുമാന്‍ ദേവ​െന്‍റ പേരില്‍ സാധുവായ ഒരു ആധാര്‍ നമ്ബര്‍ പുറത്തുവരുന്നത്​. ചാരപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യയില്‍നിന്നും പുറത്താക്കിയ പാകിസ്​താന്‍ ഹൈ​ക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ മെഹബൂബ്​ അക്തറി​െന്‍റ ആധാര്‍ 2016ല്‍ മെഹ്​ബൂബസ്​ രാജ്​പുത്​ എന്ന പേരിലും കണ്ടെത്തിയിരുന്നു.


10 കോടിയിലധികം ഗുണഭോക്താക്കള്‍ പി.എം കിസാന്‍ പദ്ധതിയില്‍ രജിസ്​റ്റര്‍ ചെയ്തിട്ടുണ്ടെന്നും തമിഴ്‌നാട്ടില്‍ മാത്രം 5.5 ലക്ഷം യോഗ്യതയില്ലാത്ത ഗുണഭോക്താക്കളുണ്ടെന്നും ഡി.ബി.ടി പ്രോഗ്രാമുകള്‍ നിരീക്ഷിക്കുന്ന വിദഗ്ധര്‍ ദി ക്വിന്‍റിനോട്​ പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണത്തില്‍ ഇത്തരത്തില്‍ ഖജനാവിന് 110 കോടി രൂപയുടെ നഷ്​ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്​. അസമിലും സമാന രീതിയിലുള്ള അഴിമതി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്​.


സെപ്റ്റംബര്‍ ഒമ്ബതിന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ്​ തോമര്‍ ലോക്സഭയില്‍ രാജ്യത്തൊട്ടാകെയുള്ള 10.21 കോടി ഗുണഭോക്താക്കള്‍ക്ക് 94,119 കോടി രൂപ പദ്ധതിയിലൂടെ വിതരണം ചെയ്തുവെന്ന്​ അവകാശപ്പെട്ടിരുന്നു. യോഗ്യതയില്ലാത്ത വ്യക്​തികള്‍ അനായാസം സ്​കീമിനായി രജിസ്​റ്റര്‍ ചെയ്യുകയും കൂടാതെ പണം സ്വന്തമാക്കുകയും ചെയ്യുന്നത്​ ആധാര്‍ നമ്ബറുകള്‍ പൊതുവായി ലഭ്യമാകുന്നതിലെ അപകടങ്ങളെ കുറിച്ചും സംസ്ഥാന-കേന്ദ്ര തലങ്ങളിലെ ഗുണഭോക്​താക്കളുടെ സ്ഥിരീകരണ സംവിധാനങ്ങളെ കുറിച്ചും കൂടാതെ ബാങ്കുകള്‍ ചെക്കുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്​.


'നിങ്ങള്‍ക്ക് സാധുവായ ഒരു ആധാര്‍ നമ്ബറും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ടും ഉണ്ടോയെന്ന്​ മാത്രമാണ്​ സ്കീം പരിശോധിക്കുന്നതെന്നും, അത് മാത്രം മതിയെന്നും' പൊതു വിതരണ പ്രോഗ്രാമുകള്‍ ട്രാക്കുചെയ്യുന്ന ഒരു വിദഗ്ദ്ധന്‍ ക്വിന്‍റിനോട്​ വിശദീകരിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today