മകന്റെ നീലച്ചിത്രശേഖരം നശിപ്പിച്ചു ; മാതാപിതാക്കള്‍ക്ക് പിഴ വിധിച്ച്‌ മിശിഗൻ കോടതി

 മിഷിഗന്‍: മാതാപിതാക്കള്‍ക്കെതിരേ കേസിനുപോയ മകന് അനുകൂലമായി കോടതിയുടെ വിധി. മാതാപിതാക്കളില്‍നിന്ന് മകന്റെ നീലച്ചിത്രശേഖരം നശിപ്പിച്ചുകളഞ്ഞതിന് പിഴയീടാക്കാമെന്നും അമേരിക്കയിലെ മിഷിഗനിലുള്ള കോടതി വിധിച്ചു. പിഴത്തുക വിധിച്ചിട്ടില്ല. നശിപ്പിച്ചവയുടെ മൂല്യം എത്രയെന്നു വിശദമായി ബോധിപ്പിക്കാന്‍ ഇരുകക്ഷികളോടും ജഡ്‌ജി പോള്‍ മാലനി നിര്‍ദേശിച്ചു.


ഡേവിഡ് വെര്‍കിങ് എന്നയാളാണ് നീലച്ചിത്രങ്ങളുടെയും അശ്ലീലമാസികകളുടെയും ശേഖരം കാണാനില്ലെന്നും മാതാപിതാക്കള്‍ നശിപ്പിച്ചുകളഞ്ഞതാണെന്നും പറഞ്ഞ് കേസുകൊടുത്തത്. ഇവയ്ക്ക് 29,000 ഡോളര്‍ (21.34 ലക്ഷം രൂപ) മൂല്യമുണ്ടെന്നും വെര്‍കിങ് ബോധിപ്പിച്ചു. ഇവ കളയാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലെന്ന് ജഡ്‌ജി മാലനി വിധിച്ചു.




വിവാഹമോചിതനായ വെര്‍ക്കിങ് പത്തുമാസമായി അച്ഛനമ്മമാര്‍ക്കൊപ്പമാണു കഴിയുന്നത്. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത സാധനം വീട്ടില്‍ക്കണ്ടാല്‍ വീട്ടുടമകളെന്നനിലയില്‍ അവ നശിപ്പിക്കാന്‍ അവകാശമുണ്ടെന്ന അച്ഛനമ്മമാരുടെ വാദം കോടതി അംഗീകരിച്ചില്ല


أحدث أقدم
Kasaragod Today
Kasaragod Today