കോവിഡ് വാക്സിൻ നൽകിയതിന് ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

 കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികള്‍ രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ച ശേഷം കൈക്കൊള്ളുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.


പൗരത്വ നിയമ ഭേദഗതിയിലെ വ്യവസ്ഥകള്‍ ഇനിയും അന്തിമരൂപത്തിലായിട്ടില്ല. കോവിഡ് സാഹചര്യത്തിലാണ് ഇത് വൈകിയത്. വാക്സിന്‍ വിതരണം രാജ്യത്ത് ആരംഭിക്കുന്നതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന കാര്യം തീരുമാനിക്കും -അമിത് ഷാ പറഞ്ഞു.


ബംഗാളിലെ ജനങ്ങള്‍ക്ക് മമതാ ബാനര്‍ജിയോട് ദേഷ്യമാണ്. വന്‍ അഴിമതിയും അക്രമവുമാണ് ബംഗാളില്‍ നടക്കുന്നത്. തൃണമൂലും ഇടതുപക്ഷവും ചേര്‍ന്ന് ബംഗാളിനെ പരാജയപ്പെട്ട സംസ്ഥാനമാക്കി മാറ്റി.ബംഗാളിനെ സുവര്‍ണ ബംഗാള്‍ ആക്കി മാറ്റാന്‍ പ്രധാനമന്ത്രിക്ക് അവസരം നല്‍കാനുള്ള സമയമാണിതെന്നും ഷാ പറഞ്ഞു.


രണ്ട് ദിന ബംഗാള്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഷാ റോഡ് ഷോകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെ ഒമ്ബത് തൃണമൂല്‍-സി.പി.എം എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം.


أحدث أقدم
Kasaragod Today
Kasaragod Today