70 ഇരട്ടി വേഗമുള്ള പുതിയ കൊറോണ,ഭയന്ന് വിറച്ച് ലോകരാജ്യങ്ങൾ ബ്രിട്ടനും ഇറ്റലിയും സൗദിയുമെല്ലാം നിയന്ത്രണത്തിലേക്ക്

 ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണവൈറസിന്റെ പുതിയ രൂപാന്തരം ഭീകരാവസ്ഥയിലേക്ക്. ലോകം മുഴുവന്‍ ഇത് പടരാനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്. പല രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. നേരത്തെ തന്നെ വൈറസിന് രൂപമാറ്റം സംഭവിക്കുന്നതായി പറഞ്ഞിരുന്നു. അതിനാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായത്. രോഗവ്യാപനം 70 ഇരട്ടി വേഗത്തിലാണ് നടക്കുന്നത്. വാക്‌സിന്‍ വിപണിയിലേക്ക് എത്തിയാലും ഇതില്‍ ഫലിക്കുമോ എന്ന് വ്യക്തമല്ല. കാരണം മുമ്ബുള്ള വൈറസിന്റെ ജനിതക ഘടനയില്‍ നിന്ന് വ്യത്യാസമുള്ളതാണ് ഈ വൈറസ്. അതുകൊണ്ട് വാക്‌സിന്‍ ഫലപ്രദമാണോ എന്ന് ബ്രിട്ടന്‍ പരിശോധിക്കേണ്ടി വരും.

ബ്രിട്ടനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

ലണ്ടനിലും സൗത്ത്‌ഈസ്റ്റ് ഇംഗ്ലണ്ടിലുമാണ് കടുത്ത നിയന്ത്രണങ്ങളുള്ളത്. വൈറസ് പിടിവിട്ട് കുതിക്കുകയാണെന്നും ഹാന്‍കോക് വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തെയും പുതിയ നിയന്ത്രണങ്ങള്‍ ബാധിക്കും. ഇവര്‍ക്ക് കൊവിഡ് വാക്‌സിന്‍ പുറത്തെത്തുന്നത് വരെ പുറത്തിറങ്ങാനാവില്ല. അതിവേഗം പ്രതിരോധ നടപടികള്‍ എടുത്തതായി ഹാന്‍കോക്ക് വ്യക്തമാക്കി. ദൗര്‍ഭാഗ്യവശാല്‍ പിടിവിട്ട് കുതിക്കുകയാണ് വൈറസെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബ്രിട്ടനില്‍ മാത്രമല്ല, ഈ മാരക വൈറസ് ഇറ്റലിയിലുമെത്തി. ബ്രിട്ടനില്‍ നിന്ന് ഇറ്റലിയിലെത്തിയയാള്‍ക്കാണ് രൂപാന്തരം വന്ന കൊറോണവൈറസ് സ്ഥിരീകരിച്ചത്. ഇയാള്‍ക്കൊപ്പം ഭാര്യയും കൂടെയുണ്ടായിരുന്നു. റോമിലെ ഫ്യൂമിസിനോ വിമാനത്താവളത്തിലാണ് ഇവര്‍ എത്തിയത്. ഇവര്‍ ഐസൊലേഷനിലാണ് ഇപ്പോള്‍. 24 മണിക്കൂര്‍ നിരീക്ഷണവും നടക്കുന്നുണ്ട്. ഇവരടെ കുടുംബം, ബന്ധപ്പെട്ടവര്‍ എന്നിവരെ ട്രേസ് ചെയ്യുന്നുണ്ട്. നേരത്തെ ബ്രിട്ടനിലേക്കുള്ള വിമാനങ്ങള്‍ ഇറ്റലി റദ്ദാക്കിയിരുന്നു. ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളെയും ഇറ്റലി വിലക്കിയിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ വരാന്‍ സാധ്യതയുള്ളത് കൊണ്ട് ഇറ്റലി കടുത്ത ജാഗ്രതയിലാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ലക്ഷക്കണക്കിന് പേര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കി വീട്ടിലിരിക്കണമെന്ന് ആവശ്യപ്പെട്ടു. അതിവേഗത്തിലാണ് ഈ വൈറസ് പടര്‍ന്ന് പിടിക്കുന്നത്. നേരത്തെ ഉള്ളതിനേക്കാള്‍ 70 ശതമാനം വേഗത്തില്‍ ഈ വൈറസ് വ്യാപിക്കും. ഇംഗ്ലണ്ട് ജനസംഖ്യയുടെ 31 ശതമാനം ടയര്‍ ഫോര്‍ നിയന്ത്രണങ്ങളിലേക്ക് ഇതോടെ നീങ്ങും. ഏകദേശം 16.4 മില്യണ്‍ ജനങ്ങളുണ്ട്. ക്രിസ്മസ് കുടുംബ സമേതം ആഘോഷിക്കുന്നതിനും വിലക്കുണ്ട്. നിയമം തെറ്റിച്ചാല്‍ കടുത്ത നടപടിയുണ്ടാവുമെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. വെയ്ല്‍സ് ഇന്നലെ ലോക്ഡൗണിലേക്ക് നീങ്ങി. യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യാത്രാവിലക്ക് സ്‌കോട്‌ലന്‍ഡും ഏര്‍പ്പെടുത്തി.

സ്‌കോട്‌ലന്‍ഡും നോര്‍ത്ത് അയര്‍ലന്‍ഡും ഡിസംബര്‍ 26 മുതല്‍ കടുത്ത ലോക്ഡൗണിലേക്ക് നീങ്ങും. കടുത്ത ജാഗ്രത വേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഹാന്‍കോക് പറയുന്നു. വാക്‌സിന്‍ വരുന്നത് വരെ കരുതി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍ അടുത്ത ആഴ്ച്ചയോടെ 50 മില്യണ്‍ ഡോസ് വാക്‌സിന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സെപ്റ്റംബറിലാണ് കൊറോണയുടെ പുതിയ വകഭേദത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. നവംബറില്‍ തന്നെ ഇത് ബ്രിട്ടനില്‍ പടരാന്‍ തുടങ്ങിയിരുന്നു. യൂറോപ്പിലും ഓസ്‌ട്രേലിയയിലും പുതിയ വകഭേദം ഭീഷണി ഉയര്‍ത്തി നില്‍ക്കുകയാണ്.റിയാദ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ വീണ്ടും യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഒരാഴ്ചത്തേക്ക് രാജ്യാന്തര വിമാനങ്ങള്‍ വിലക്കിയും കര, നാവിക, വ്യോമാതിര്‍ത്തികള്‍ അടച്ചുമാണ് രാജ്യത്ത് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ അതിവേഗം പടരുന്ന സാഹചര്യം കൂട കണക്കിലെടുത്താണ് പുതിയ തീരുമാനം.

വിലക്ക് ഒരാഴ്ചത്തേക്കാണെന്നും ആവശ്യമെങ്കില്‍ നീട്ടുമെന്നും സൗദി വാര്‍ത്ത ഏജന്‍സി അറിയിച്ചു.


അത്യാവശ്യ ഘട്ടങ്ങളില്‍ വിമാനങ്ങള്‍ അനുവദിക്കുംമെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. അതേസമയം നിലവില്‍ സൗദിയിലുള്ള വിമാനങ്ങള്‍ക്ക് ഇത് ബാധകമല്ല. അവരെ പോകാന്‍ അനുവദിക്കുമെന്നും യാത്രാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


ഡിസംബര്‍ എട്ടിനു ശേഷം യൂറോപ്പില്‍നിന്ന് സൗദിയില്‍ എത്തിയവര്‍ രണ്ടാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും സൗദി ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.


സൗദിക്കു പിന്നാലെ കുവൈത്തിലും ബ്രിട്ടനില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു, വൈറസ് വ്യാപനം സംബന്ധിച്ച ബ്രിട്ടന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പല യുറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടനില്‍നിന്നുള്ള വിമാനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today