കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, സമ്പർക്കം 111 , രോഗമുക്തി 184പേർ

 കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 

വാര്‍ത്താക്കുറിപ്പ്- 05.12.2020


കാസര്‍കോട് ജില്ലയില്‍ 112 പേര്‍ക്ക് കോവിഡ്,  184 പേര്‍ക്ക് രോഗമുക്തി  


കാസര്‍കോട്  ജില്ലയില്‍  ശനിയാഴ്ച 112 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 111 പേര്‍ക്കും  വിദേശത്ത് നിന്നെത്തിയ  ഒരാള്‍ക്കുമാണ്  കോവിഡ് സ്ഥിരീകരിച്ചത്.  184 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8102 പേര്‍


വീടുകളില്‍  7687 പേരും സ്ഥാപനങ്ങളില്‍  415 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്  8102  പേരാണ്. പുതിയതായി 596 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി  1306 പേരുടെ (ആര്‍ ടി പി സി ആര്‍- 272, ആന്റിജന്‍- 1020) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.  283 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 521  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 143   പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 184 ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  പേരെ ഡിസ്ചാര്‍ജ് ചെയ്തു.


ജില്ലയില്‍ ഇതുവരെ 22439  പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1064 പേര്‍ വിദേശത്ത് നിന്നെത്തിയവരും 832 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20543 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.  21079 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1123 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 827 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 237 ആയി. 


ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍


ബദിയഡുക്ക- 1

ബേഡഡുക്ക- 6

ചെമ്മനാട്- 2

ചെറുവത്തൂര്‍-1

ദേലംമ്പാടി- 7

ഈസ്റ്റ് എളേരി- 1

കളളാര്‍- 3

കാഞ്ഞങ്ങാട്- 7

കാറഡുക്ക- 1

കാസര്‍കോട് - 2

കിനാനൂര്‍ കരിന്തളം- 14

കോടോംബേളൂര്‍- 6

കുമ്പള - 2

കുറ്റിക്കോല്‍ -1

മധൂര്‍- 3

മടിക്കൈ - 8

മംഗല്‍പാടി - 1

മഞ്ചേശ്വരം-2

മൊഗ്രാല്‍പുത്തൂര്‍-1

നീലേശ്വരം- 10

പടന്ന - 1

പള്ളിക്കര -1

പനത്തടി - 9

പിലിക്കോട് - 5

പുത്തിഗെ- 1

ഉദുമ - 4

വലിയപറമ്പ- 2

വെസ്റ്റ് എളേരി- 5


മറ്റ് ജില്ലക്കാര്‍


പാനൂര്‍- 1

പയ്യോളി-1

കുന്നമംഗലം- 1

കോളയാട്- 1

കൊട്ടാരക്കര- 1


ശനിയാഴ്ച്ച കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍


അജാനൂര്‍-3

ബളാല്‍-12

ബേഡഡുക്ക-3

ചെമ്മനാട്-8

ചെങ്കള-2

ചെറുവത്തൂര്‍-1

ദേലംമ്പാടി-10

ഈസ്റ്റ് എളേരി-3

എന്‍മകജെ -1

കള്ളാര്‍-8

കാഞ്ഞങ്ങാട്-10

കാസര്‍കോട്-7

കയ്യൂര്‍ ചീമേനി-3

കിനാനൂര്‍ കരിന്തളം-6

കോടോംബേളൂര്‍-1

കുമ്പള-3

കുറ്റിക്കോല്‍-15

മധൂര്‍-4

മടിക്കൈ-9

മംഗല്‍പാടി-2

മഞ്ചേശ്വരം-2

മൊഗ്രാല്‍പുത്തൂര്‍-6

മുളിയാര്‍-3

നീലേശ്വരം-1

പടന്ന-1

പളളിക്കര-4

പനത്തടി-7

പിലിക്കോട്-12

പുല്ലൂര്‍പെരിയ-3

തൃക്കരിപ്പൂര്‍-3

ഉദുമ-9

വലിയപറമ്പ-3

വെസ്റ്റ് എളേരി-6


I &PRD KASARAGOD


Previous Post Next Post
Kasaragod Today
Kasaragod Today