ബന്തിയോട്: സഹോദരങ്ങളെ അക്രമിച്ച സംഭവത്തിൽ അനുജനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കുമ്പന്നൂർ ഉർമിജാലിലെ മുഹമ്മദ്കുഞ്ഞി(48), സഹോദരൻ അബ്ദുല്ല (42) എന്നിവരെ തലക്കടിച്ച് പരിക്കേൽപ്പിച്ചതിന് അനുജൻ സുലൈമാനെതിരെയാണ് കുമ്പള പൊലീസ് കേ സെടുത്തത്. വെള്ളിയാഴ്ച്ച ഉച്ചക്ക് അബ്ദുല്ലയും മുഹമ്മദ്കുഞ്ഞിയും പറമ്പിൽ കവുങ്ങ് വെട്ടി റോഡുണ്ടാക്കുമ്പോൾ സുലൈമാൻ മാരകായുധങ്ങൾ കൊണ്ട് അക്രമിക്കുകയും തലക്കടിച്ച് പ രിക്കേൽപ്പിക്കുകയും ചെയ്തതെന്നാണ് കേസ്.
സഹോദരങ്ങളെ അക്രമിച്ച സംഭവത്തിൽ അനുജനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു
mynews
0