പന്നിക്കൂട്ടത്തിന്റെ കുത്തേറ്റ്‌ ഗൃഹനാഥൻ മരിച്ചു

 നീര്‍ച്ചാല്‍: കൂലിപ്പണി കഴിഞ്ഞ്‌ വീട്ടിലേയ്‌ക്ക്‌ മടങ്ങുകയായിരുന്ന യുവാവ്‌ പന്നിക്കൂട്ടത്തിന്റെ കുത്തേറ്റു മരിച്ചു. നീര്‍ച്ചാല്‍, പുതുക്കോളി, നെല്ലിക്കാട്ടെ ഐത്തപ്പ നായിക്‌(42) ആണ്‌ മരിച്ചത്‌. ഇന്നലെ വൈകുന്നേരം വീട്ടിനടുത്താണ്‌ സംഭവം. പ്രസവിച്ചു കിടക്കുന്ന പന്നിയടക്കം കൂട്ടം ചേര്‍ന്ന്‌ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പറയുന്നു. ഐത്തപ്പയുടെ നിലവിളികേട്ട്‌ അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേയ്‌ക്കും പന്നികള്‍ ഓടിപ്പോയി. ഗുരുതരമായി പരിക്കേറ്റ ഐത്തപ്പയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ്‌ കേസെടുത്തു. ഭാര്യ: ശശികല. മക്കള്‍: സുഷ്‌മിത, രക്ഷിത്‌. സഹോദരങ്ങള്‍: രാമചന്ദ്രന്‍. കൃഷ്‌ണന്‍, പരേതയായ സരസ്വതി.


Previous Post Next Post
Kasaragod Today
Kasaragod Today