മുള്ളേരിയ
ദേലംപാടിയിൽ സിപിഐ എം പ്രവർത്തകനെ ആസൂത്രിതമായി കൊലപ്പെടുത്താൻ മുസ്ലിം ലീഗ് ശ്രമമെന്ന് പരാതി, ഡിവൈഎഫ്ഐ ശാന്തിമാല യൂണിറ്റ് സെക്രട്ടറിയും സിപിഐ എം പ്രവർത്തകനുമായ ഹിദായത് നഗറിലെ അബ്ദുൽ റഹിമാനെതിരെയാണ് വധശ്രമം നടന്നതെന്ന്, ശനിയാഴ്ച പകൽ ഒന്നരയ്ക്കാണ് സംഭവം. തെരെഞ്ഞെടുപ്പിനുശേഷം ലീഗ് പ്രവർത്തകർ ഏകപക്ഷീയമായ ആക്രമണമം നടത്തുന്നതായി സിപിഎം ആരോപിച്ചു, ആദൂർ, ദേലംപാടി കേന്ദ്രങ്ങളിൽ നടത്തിയ
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം അബ്ദുൽ റഹിമാനെയും ആക്രമിച്ചിരുന്നു എന്നും ഈ സംഭവത്തിൽ ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും പ്രശ്നം പറഞ്ഞു തീർക്കാനെന്ന പേരിൽ റഹിമാനെ ശനിയാഴ്ച ലീഗ് കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തി. സഹപാഠിയുടെ കല്യാണത്തിന് കേക്ക് മുറിച്ച ശേഷം ചർച്ചയ്‌ക്ക് വരാമെന്ന് അറിയിച്ചു തുടർന്ന് പകൽ രണ്ടോടെ ബൈക്കിൽ വരുകയായിരുന്ന റഹിമാനെ കല്യാണ വീടിന്റെ 100 മീറ്റർ മുമ്പായി പതിയിരുന്ന് ലീഗ്കാർ ആക്രമിച്ചതായാണ് ആരോപണം , ചാമത്തടുക്ക പഴയ പള്ളി വളപ്പിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു വീഴ്ത്തി. പുറകിലും ഇരുകാലുകൾക്കും പ്രഹരിച്ചു. പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടുകയായിരുന്നുഎന്ന് സിപിഎം നേതാക്കൾ പറഞ്ഞു, പരിസരവാസികൾ ഉടൻ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചു.
പ്രതികൾക്കെതിരെ കേസെടുത്തു. ആസിഫ്, ബഷീർ എന്നിവരെ ആദൂർ എസ് ഐ ഇ രത്നാകരൻ അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കി, പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.