ചരിത്രത്തിന്റെ തനിയാവര്‍ത്തനം: കാസർഗോഡ് യുഡിഎഫും കാഞ്ഞങ്ങാടും നീലേശ്വരവും ഇടതുമുന്നണിയും അധികാരത്തിലേക്ക്

 കാസര്‍കോട്‌: ജില്ലയിലെ മൂന്നു നഗരസഭകളിലും ചരിത്രത്തിന്റെ തനിയാവര്‍ത്തനം. കാസര്‍കോട്ട്‌ യു ഡി എഫും കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ഇടതു മുന്നണിയും അധികാരത്തിലേയ്‌ക്ക്‌. കാസര്‍കോട്‌ നഗരസഭയിലെ 38വാര്‍ഡുകളില്‍ യു ഡി എഫ്‌ 19 സീറ്റിലും ബി ജെ പി 14സീറ്റിലും രണ്ടു റിബലുകളും ലഭിച്ചു. യു ഡി എഫിനു ലഭിച്ച മുഴുവന്‍ സീറ്റുകളും മുസ്ലീം ലീഗിനാണ്‌. സി പി എമ്മിനു ഒരു സീറ്റു ലഭിച്ചു. കോണ്‍ഗ്രസിനു സീറ്റൊന്നും ലഭിച്ചില്ല. കഴിഞ്ഞ തവണ ലീഗ്‌ 19 സീറ്റാണ്‌ നേടിയത്‌. ഇത്തവണ അത്‌ 21 ആയി ഉയര്‍ന്നു. ബി ജെ പി കഴിഞ്ഞ തവണ നേടിയ 14 സീറ്റ്‌ ഇത്തവണയും നിലനിര്‍ത്തി. സി പി എം ഒരു സീറ്റു നേടി. ലീഗ്‌ റിബല്‍ ഒരിടത്തു ജയിച്ചു. ഒരു സീറ്റു എല്‍ ഡി എഫ്‌ സ്വതന്ത്രയും നേടി.

കാഞ്ഞങ്ങാട്‌ നഗരസഭയില്‍ എല്‍ ഡി എഫ്‌ കേവല ഭൂരിപക്ഷം നേടി ഭരണം നിലനിര്‍ത്തി. ആകെയുള്ള 43 വാര്‍ഡുകളില്‍ എല്‍ ഡി എഫ്‌ 22വും യു ഡി എഫ്‌ ഏഴും ബി ജെ പി ആറും വാര്‍ഡുകള്‍ നേടി. തുടര്‍ച്ചയായി ഇതു രണ്ടാംതവണയാണ്‌ കാഞ്ഞങ്ങാട്‌ നഗരസഭയില്‍ ഇടതു മുന്നണി അധികാരത്തിലെത്തുന്നത്‌.

നീലേശ്വരം നഗരസഭ നിലവില്‍ വന്ന ശേഷം ഇടതു ഭരണമാണ്‌. ഇത്തവണയും ഇത്‌ തെറ്റിയില്ല.


Previous Post Next Post
Kasaragod Today
Kasaragod Today