ബദിയഡുക്ക: 51 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി വിദ്യാഗിരിയിലെ ശശികുമാറി(46)നെ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്‌തു.
ഇന്നലെ വൈകിട്ട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിനടുത്തു നിന്ന് 180 മില്ലിയുടെ 288 കുപ്പി മദ്യം പിടികൂടിയത്. ശശികുമാര്‍ നേരത്തെ അബ്‌കാരി കേസില്‍ പ്രതിയാണെന്നു എക്‌സൈസ് പറഞ്ഞു.