കാസർകോട്: കാറിൽ കൊണ്ടുവന്ന മദ്യം സ്‌കൂട്ടറിലേക്ക് മാറ്റുന്നതിനിടയിൽ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഉളിയത്തടുക്ക കൊറത്തൊടിയിലെ സാഗർ (24) ആണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 180 മില്ലിലിറ്ററിന്റെ 480 പാക്കറ്റ് മദ്യം പിടിച്ചെടുത്തു.ചൊവ്വാഴ്ച വൈകീട്ട് ഉളിയത്തടുക്ക ജങ്‌ഷനിൽവെച്ച് കാസർകോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സുധീന്ദ്രനും സംഘവും മദ്യം പിടികൂടിയത്.
കർണാടകയിൽനിന്ന് കാറിൽ എത്തിച്ചശേഷം മദ്യം ബൈക്കിലേക്ക് മാറ്റി വിൽപ്പന നടത്തുകയായിരുന്നു സാഗറിന്റെ പരിപാടിയെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.
