കാസര്‍കോട്: ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കാസര്‍കോട്ട് ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ചും അനിശ്ചിതകാല സത്യാഗ്രഹ സമരവും.
ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയായ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റിലെ ഒപ്പു മരച്ചോട്ടില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹസമരം മുന്‍ എം പി പി കരുണാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ബങ്കളം കുഞ്ഞികൃഷ്‌ണന്‍ ആധ്യക്ഷം വഹിച്ചു. സി എച്ച് കുഞ്ഞമ്പു, കെ പി സതീഷ് ചന്ദ്രന്‍, കെ ആര്‍ ജയാനന്ദ, പി ജനാര്‍ദ്ദനന്‍ സിദ്ദീഖലി മൊഗ്രാല്‍, എ രവീന്ദ്രന്‍, പി പി ശാന്ത, കുര്യാക്കോസ് പ്ലാപ്പറമ്പില്‍ സംസാരിച്ചു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഇലക്‌ട്രിസിറ്റി ഭേദഗതി ബില്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോ- ഓര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേര്‍സ് നടത്തിയ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണ്ണയും കര്‍ഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി സി എച്ച് കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്‌തു.