എം ഡി എം എ മയക്കുമരുന്നുമായി യുവാവ്‌ അറസ്റ്റില്‍

 കാസര്‍കോട്‌: രണ്ടു ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി യുവാവ്‌ അറസ്റ്റില്‍. അണങ്കൂര്‍, ടി വി സ്റ്റേഷന്‍ റോഡിലെ അഹമ്മദ്‌ കബീര്‍(21) ആണ്‌ എസ്‌ ഐ വി പി വി പിന്റെ പിടിയിലായത്‌. പൊലീസിനെ കണ്ട്‌ പഴ്‌സ്‌ വലിച്ചെറിയുകയായിരുന്നുവെന്നും തുറന്നു നോക്കിയപ്പോഴാണ്‌ മയക്കുമരുന്നുകണ്ടതെന്നും പൊലീസ്‌ പറഞ്ഞു.ഇന്നുരാവിലെ പത്തര മണിയോടെയാണ്‌ സംഭവം. പൊലീസ്‌ സംഘത്തില്‍ എ എസ്‌ ഐ മനോജ്‌, സി പി ഒ മാരായ അനൂപ്‌, സുജീഷ്‌ എന്നിവരും ഉണ്ടായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today