തൃശൂര്‍: ഫാസ്‌ടാഗില്ലാത്ത വാഹനങ്ങള്‍ക്കു രാജ്യത്തെ എല്ലാ ടോള്‍ പ്ളാസകളിലും ജനുവരി ഒന്നുമുതല്‍ ഇരട്ടി തുക നല്‍കേണ്ടിവരും. മാത്രമല്ല അവിടെവച്ചുതന്നെ പുതിയ എടുക്കണം.
ആര്‍സി ബുക്കും വിലാസം തെളിയിക്കുന്ന രേഖയും നല്‍കിയാല്‍ 15 മിനിറ്റിനകം ഫാസ് ടാഗ് ടോള്‍ പ്ലാസകളില്‍ നിന്നും നല്‍കും. ടോളിനു മുന്‍പ് ഇതെടുത്തവര്‍ക്കു 75 രൂപ നല്‍കി കടന്നുപോകാം. എടുക്കാത്തവര്‍ 150 രൂപ നല്‍കിയ ശേഷം ഫാസ് ടാഗ് വാങ്ങണം. തിരഞ്ഞടുക്കപ്പെട്ട ബാങ്കുകളില്‍നിന്നു നേരിട്ടും ഓണ്‍ലൈന്‍ വഴിയും ടാഗ് വാങ്ങാം.
ഫാസ്‌ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഞായറാഴ്ച മുതല്‍ ഒരു ട്രാക്കു മാത്രമേ പാലിയേക്കരയിലുണ്ടാകൂ. അതുകൊണ്ടുതന്നെ ടാഗില്ലാത്ത വാഹനങ്ങള്‍ ടോള്‍ പ്ളാസ കടക്കാന്‍ ഏറെ നേരം കാത്തു കിടക്കേണ്ടിവരും.
ടോള്‍ പ്ളാസയിലൂടെ കഴിഞ്ഞ ദിവസം കടന്നുപോയതു 45,000 വാഹനങ്ങളാണ്. ഇതില്‍ 20,000 വാഹനം ടാഗില്ലാതെ പണം കൊടുത്താണു കടന്നുപോയത്.