അടുത്തവര്‍ഷം നടക്കേണ്ടിയിരുന്ന അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച്‌ ഫിഫ

 സൂറിച്ച്‌: അടുത്തവര്‍ഷം നടക്കേണ്ടിയിരുന്ന അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച്‌ ഫിഫ. കോവിഡിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഫിഫ കടന്നത്.


2021ലെ മത്സരങ്ങള്‍ 2023-ല്‍ നടത്താമെന്ന ധാരണയിലാണ് ഉപേക്ഷിക്കുന്നത്. അണ്‍ര്‍ 17 ലോകകപ്പ് പെറുവിലും അണ്ടര്‍ 20 ലോകകപ്പ് ഇന്‍ഡോനേഷ്യയിലും നടത്താനാണ് തീരുമാനിച്ചിരുന്നത്. മത്സരങ്ങള്‍ 2023-ല്‍ അതതത് രാജ്യങ്ങളില്‍ തന്നെ നടത്താനാണ് നിലവിലെ തീരുമാനം. ഇന്ത്യിയില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഫിഫ ഉപേക്ഷിച്ചിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today