കേന്ദ്ര സർക്കാറിന്റെ ഇൻസ്പെയർ അവാർഡിന് ചന്ദ്രഗിരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെയും ഉദുമ ഹയര്‍ സെക്കന്ററി സ്‌കൂളിലെയും രണ്ട് വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്തു

 കേന്ദ്ര സർക്കാറിന്റെ  ഇൻസ്പെയർ അവാർഡിന് ചന്ദ്രഗിരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു 




ശാസ്ത്ര രംഗത്ത് പുതിയ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും നടത്തുന്ന കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിന് കേന്ദ്ര ഗവൺമെൻ്റ് ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡിന് ചന്ദ്രഗിരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കപ്പെട്ടു.


ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് സർഫ്രാസ്, പത്താം ക്ലാസ്സ് വിദ്യാർത്ഥി ആയിഷത്ത് സാനിയ എന്നിവരാണ് അവാർഡിന് അർഹരായവർ.


പതിനായിരം രൂപയാണ് സമ്മാനമായി വിദ്യാർത്ഥികൾക്ക് ലഭിച്ചത്.

ഇവർ തയ്യാറാക്കിയ പ്രൊജക്ട് ജില്ലാതലത്തിൽ അവതരിപ്പിക്കും.

സ്കൂളിൻ്റെ അഭിമാനമായി മാറിയ വിദ്യാർത്ഥികളെ അധ്യാപകരും പി.ടി.എ.യും അഭിനന്ദിച്ചു.


നാടിന്റെ അഭിമാനമായി മാറിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനം.


*ഉദുമ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ക്ക് ഇന്‍സ്പെയര്‍ പ്രാഥമിക അവാര്‍ഡ്*  


ഉദുമ : കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ നാഷണല്‍ ഇന്നോവഷന്‍ ഫൗണ്ടെഷനും (എന്‍. ഐ. എഫ്) സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പും (ഡി. എസ്. ടി) ചേര്‍ന്ന് രാജ്യത്തെ ആറാം ക്ലാസ്സ് മുതല്‍ പത്താം തരം വരെയുള്ള കുട്ടികള്‍ക്കായി ശാസ്ത്ര കൗതുക വിഷയവുമായി ബന്ധപ്പെട്ട് നടത്തുന്ന ഇന്‍സ്‌പെയര്‍ അവാര്‍ഡിന് വേണ്ടിയുള്ള തുടര്‍ മത്സരത്തിലേക്ക് ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം തരത്തിലെ ഹൃഷിത് കമലാക്ഷനും പത്താം തരത്തിലെ മുഹമ്മദ് ഷാഹിമും തിരഞ്ഞെടുക്കപ്പെട്ടു. 10,000രൂപ വീതമാണ് പ്രാഥമിക അവാര്‍ഡ് തുകയായി ഈ കുട്ടികള്‍ക്ക് ലഭിക്കുന്നത്.


നിത്യ ജീവിതത്തില്‍ അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നൂതനമായ ആശയങ്ങളോ ശാസ്ത്രീയ ഉപകരണങ്ങളോ അവതരിപ്പിക്കുന്ന കൊച്ചു ശാസ്ത്രഞ്ജന്മാരെയാണ് ഇന്‍സ്‌പെയര്‍ അവാര്‍ഡിന് തിരഞ്ഞെടുക്കുക. കോവിഡ് ഉപരോധത്തിനുള്ള സാനിറ്റയ്‌സര്‍ ഉപയോഗത്തിന്റെ നൂതന രീതികളും ഹൈഡ്രോജെല്‍ ഡിസ്‌പോസല്‍ പ്ലാന്റ് എന്നീ ആശയങ്ങള്‍ അവതരിപ്പിച്ചതിനാണ് ഹൃഷിത് കമലാക്ഷനും മുഹമ്മദ് ഷാഹിമും ഈ നേട്ടം കൈവരിച്ചത്. പ്രോജക്ടിന്റെ അവതരണം ജില്ലാതലത്തിലും തുടര്‍ന്ന് സംസ്ഥാന വേദിയിലും അവതരിപ്പിക്കും. അവിടെ നിന്ന് നാഷണല്‍ ലവലില്‍ നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാം. മുന്‍പ് പല തവണ പങ്കെടുത്തിരുന്നുവെങ്കിലും ആദ്യമായാണ് ഉദുമയിലെ കുട്ടികള്‍ ഇന്‍സ്പെയറിന്റെ പ്രാഥമിക അവാര്‍ഡിന് അര്‍ഹമായതെന്ന് ഹെഡ്മാസ്റ്റര്‍ ടി.വി. മധുസൂദനന്‍ പറഞ്ഞു


أحدث أقدم
Kasaragod Today
Kasaragod Today