കാസര്‍കോട്: കോവിഡ് ഇളവുകള്‍ വന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറുന്നു. ജില്ലയിലെ വിവിധ ബീച്ചുകളിലും മറ്റുമാണ് സന്ദര്‍ശകരെത്തുന്നത്. അവധി ദിവസങ്ങളില്‍ ഈ തിരക്ക് വര്‍ധിക്കും. മറ്റു ജില്ലകളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും വരുന്ന സഞ്ചാരികളും കുറവല്ല.
ബേക്കല്‍ കോട്ട, പള്ളിക്കര ബീച്ച്, മഞ്ഞംപൊതിക്കുന്ന്, പൊസഡിഗുംബെ തുടങ്ങിയ സ്ഥലങ്ങളില്‍ ഞായറാഴ്ചകളില്‍ അനുഭവപ്പെട്ടത് നല്ല തിരക്കാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ജീവന് വെക്കുന്നത് ഇതോടനുബന്ധിച്ചുള്ള ചെറുകിട കച്ചവടക്കാര്‍ക്കും ആശ്വാസമാവുകയാണ്.
മാസങ്ങളായി ദുരിതത്തിലായിരുന്നവരില് പലരും മറ്റു പല ജോലികളും ചെയ്താണ് കുടുംബം പുലര്‍ത്തിയത്. ഇത്തരക്കാര്‍ക്ക് ഇപ്പോള്‍ കച്ചവടം തിരിച്ചുവരവിെന്റ പാതയിലാണ്. അതേസമയം, ജില്ലയിലെ ഭക്ഷണശാലകള്‍ക്ക് രാത്രി ഒമ്ബതുവരെ മാത്രം സമയമനുവദിച്ചത് സഞ്ചാരികളെ കുഴക്കുകയാണ്. ഭക്ഷണം കഴിക്കാന്‍ വൈകീട്ട് ഏഴുമുതല്‍ തന്നെ ഹോട്ടലുകള്‍ തപ്പി നടക്കേണ്ട അവസ്ഥയാണെന്ന് കര്‍ണാടകയില്‍ നിന്നെത്തിയ കുടുംബം പറഞ്ഞു.