കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദിനെ റിമാന്‍ഡ് ചെയ്തു. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തവരവിട്ടത്.
14 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇയാളെ അറസ്റ്റിന് ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റിമാന്‍ഡ് ചെയ്തതോടെ ഇര്‍ഷാദിനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദിനൊപ്പം യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഇസഹാഖ്, എംഎസ്‌എഫ് നേതാവ് ഹസന്‍, മുണ്ടത്തോട് സ്വദേശി ആഷിര്‍ എന്നിവരാണ് പ്രതികള്‍.
ഹൃദയ ധമനിക്ക് കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.