കീ​ഴൂ​രി​ലെ ബി​ജെ​പി അ​ക്ര​മം പോ​ലീ​സ് ഒ​ത്താ​ശ​യോ​ടെ: കോ​ൺ​ഗ്ര​സ്

 കാ​സ​ർ​ഗോ​ഡ്: ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കീ​ഴൂ​ർ വാ​ർ​ഡി​ൽ ബി​ജെ​പി പോ​ലീ​സി​ന്‍റെ ഒ​ത്താ​ശ​യോ​ടെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​താ​യി കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ ആ​രോ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ത​ന്നെ ഒ​രു സം​ഘം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള വോ​ട്ട​ർ​മാ​രെ കൂ​കി വി​ളി​ച്ച് പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചി​രു​ന്നു.​ഇ​ക്കാ​ര്യം നി​ര​വ​ധി ത​വ​ണ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ബൂ​ത്ത് പി​ടി​ച്ചെ​ടു​ത്ത വ്യാ​പ​ക​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യും ഗോ​വി​ന്ദ​ൻ നാ​യ​ർ ആ​രോ​പി​ച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today