കേരളത്തിലേക്കും ആസാമിലേക്കും പ്രവർത്തനം വ്യാപിപ്പിക്കില്ലെന്ന് ഉവൈസി

 ഹൈദരാബാദ്- കേരളത്തിലേക്കും ആസാമിലേക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കില്ലെന്ന് എഐംഐഎം പ്രസിഡന്‍്റ് അസദുദ്ദീന്‍ ഉവൈസി. അസാമില്‍ ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്നഎഐയുഡിഎഫും കേരളത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ ശല്യം ചെയ്യാനില്ല. എന്നാല്‍ അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവിടേക്ക് പോകുമെന്നും അസദുദ്ദീന്‍ ഉവൈസി വ്യക്തമാക്കി.ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായ ശേഷം നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു ഉവൈസി ഇക്കാര്യം വ്യക്തമാക്കിയത്.




കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പ് ഫലം ത്രിശങ്കുവിലായതോടെ ടിആര്‍എസ് - എഐഎംഐഎം സഖ്യപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നായിരുന്നു നിരീക്ഷണമെങ്കിലും ഇതേക്കുറിച്ച്‌ ഉവൈസി പ്രതികരിച്ചില്ല. പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today