പാക്​ പെണ്‍കുട്ടികള്‍ വഴിമാറി ഇന്ത്യയിലെത്തി!; സമ്മാനങ്ങളും മധുരവും നല്‍കി ജവാന്‍മാര്‍ തിരികെ അയച്ചു

 കശ്​മീര്‍: അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ രണ്ട് പാകിസ്​താനി പെണ്‍കുട്ടികളെ മടക്കി അയച്ചു. രാജ്യത്തി​െന്‍റ അതിഥികളായി പരിഗണിച്ച്‌​ സമ്മാനങ്ങളും മധുരപലഹാരവും നല്‍കിയാണ്​ സൈനികര്‍ അവരെ യാത്രയാക്കിയത്​. നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൂഞ്ചിലെ ചകന്‍ ദാ ബാഗ്​ ക്രോസിങ്​ പോയന്‍റില്‍ വെച്ചാണ്​ ഇന്ത്യന്‍ സേന ഇവരെ പാക്​ സൈന്യത്തിന്​ കൈമാറിയത്​​.


17കാരിയായ ലൈബ സബൈറും സഹോദരി 13കാരിയായ സന സബൈറുമാണ് പാക്​ അധീന കശ്​മീര്‍ അതിര്‍ത്തി കടന്ന് അബദ്ധത്തില്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക്​ പ്രവേശിച്ചത്. പൂഞ്ചിലാണ്​ സംഭവം. അബ്ബാസ്​പൂര്‍ സ്വദേശികളാണിവര്‍. ഞായറാഴ്​ച രാവിലെയാണ്​ സംഭവം. പെണ്‍കുട്ടികള്‍ അതിര്‍ത്തി കടന്നത് നിയന്ത്രണരേഖയിലെ സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടു.

തടഞ്ഞ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അതിര്‍ത്തി കടന്നത്​ അറിഞ്ഞില്ലെന്നാണ് അവര്‍ പറഞ്ഞ മറുപടിയെന്ന്​ സൈനിക വക്താവ്​ വെളിപ്പെടുത്തിയിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today