നിയമസഭാ തെരഞ്ഞെടുപ്പ്​ വരു​േമ്പാൾ ജോസ്​ കെ. മാണിയുടെ ചിരി കരച്ചിലാവും -പി.ജെ ജോസഫ്​

 ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ്​ വരു​േമ്പാൾ ജോസ്​ കെ. മാണിയുടെ ചിരി കരച്ചിലാവുമെന്ന് കേരള കോൺഗ്രസ്​ നേതാവ്​​ പി.ജെ ജേസഫ്​. പാലാ നഗരസഭയിൽ ജോസ്​ കെ. മാണി നേട്ടമുണ്ടാക്കിയെന്ന്​ പറയുന്നത്​ ശരിയല്ല. ജോസഫ്​ വിഭാഗം തകർന്നടിഞ്ഞുവെന്ന്​ പറയുന്നത്​ ശരിയല്ലെന്നും ജോസ്​ പറഞ്ഞു.


രണ്ടില ചിഹ്​നം ജോസ്​ കൊണ്ടുപൊയ്​ക്കോ​ട്ടെ. ചെണ്ട ഔദ്യോഗിക ചിഹ്​നമാക്കുന്നതിനെ കുറിച്ച്​ ആലോചിക്കുകയാണ്​. രണ്ടിലയേക്കാൾ നല്ലത്​ ചെണ്ടയാണ്​. രണ്ടില തോറ്റ പാർട്ടിയുടെ ചിഹ്​നമാണെന്നും ജോസഫ്​ പറഞ്ഞു.


ജോസ്​ കെ. മാണിയുടെ കരുത്തിൽ പാലാ നഗരസഭയിൽ എൽ.ഡി.എഫ്​ അധികാരത്തിലെത്തി​യിരുന്നു. ചരിത്രത്തിലാദ്യമായാണ്​ പാലാ നഗരസഭ എൽ.ഡി.എഫ്​ ഭരിക്കുന്നത്​.


Previous Post Next Post
Kasaragod Today
Kasaragod Today