വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ യുവതിയെ കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തതായി പരാതി; പൊലീസ്‌ കേസെടുത്തു

 കാസര്‍കോട്‌: വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ യുവതിയെ കൂട്ടിക്കൊണ്ടുപോയി ഫ്‌ളാറ്റില്‍ വച്ച്‌ ബലാല്‍സംഗം ചെയ്‌തതായി പരാതി. കാസര്‍കോട്‌ ടൗണ്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ 48 കാരിയുടെ പരാതി പ്രകാരം പത്തനംതിട്ട സ്വദേശി ഷാജി (40)ക്കെതിരെ ടൗണ്‍ പൊലീസ്‌ ബലാല്‍സംഗത്തിനു കേസെടുത്തു. ഫേസ്‌ബുക്കിലൂടെയാണ്‌ ഇരുവരും പരിചയത്തിലായത്‌. പരിചയം പിന്നീട്‌ പ്രണയമായി വളര്‍ന്നു. അതിനു ശേഷം ഇരുവരും ഫോണ്‍ വഴിയുള്ള ചാറ്റിംഗ്‌ പതിവായി. ഇക്കഴിഞ്ഞ ആഗസ്റ്റ്‌ അഞ്ചാം തീയ്യതി യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി കൂട്ടിക്കൊണ്ടുപോവുകയും പത്തനംതിട്ടയിലെ ഒരു ഫ്‌ളാറ്റില്‍ എത്തിച്ച്‌ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും അതിനു ശേഷം വിവാഹവാഗ്‌ദാനത്തില്‍ നിന്നു പിന്മാറുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today