യുവതിയെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച്‌ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസ്‌ അന്വേഷണം വനിതാ സെല്ലിന്‌; രണ്ടാം പ്രതി ഒളിവില്‍

 ബദിയഡുക്ക: കാമുകിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പിതൃസഹോദരിയുടെ സഹായത്തോടെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച്‌ ക്രൂരമായി ബലാല്‍സംഗം ചെയ്‌ത കേസ്‌ വനിതാ സെല്ലിന്‌. കേസിന്റെ തുടര്‍ അന്വേഷണം വനിതാ പൊലീസിനായിരിക്കും. നെല്ലിക്കട്ട, ബാലനടുക്കയിലെ ഇലക്‌ട്രീഷ്യനായ കീര്‍ത്തേശ്‌(22), ഇയാളുടെ പിതൃസഹോദരി ഹേമലത (45) എന്നിവരാണ്‌ കേസിലെ പ്രതികള്‍.

ഈ മാസം 12ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. കീര്‍ത്തേശും പീഡനത്തിനു ഇരയായ യുവതിയും ഏറെകാലമായി പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയില്‍ നിന്നു 80000 രൂപ കീര്‍ത്തേശ്‌ കൈക്കലാക്കുകയും തിരികെ ചോദിച്ചപ്പോള്‍ പ്രശ്‌നം തുടങ്ങുകയും ചെയ്‌തുവത്രേ. സംഭവ ദിവസം പണം തിരികെ തരാമെന്നു പറഞ്ഞ്‌ പെണ്‍കുട്ടിയെ കീര്‍ത്തേശും ഹേമലതയും ചേര്‍ന്ന്‌ ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോയി മല്ലത്തെ വീട്ടില്‍ വച്ച്‌ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. ബലാല്‍സംഗം ചെറുത്തപ്പോള്‍ വായില്‍ തുണി തിരുകുകയും തലയണ കൊണ്ട്‌ മുഖത്ത്‌ അമര്‍ത്തിപ്പിടിക്കുകയും ചെയ്‌തതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.സംഭവത്തില്‍ മുഖ്യപ്രതി കീര്‍ത്തേശ്‌ റിമാന്റിലാണ്‌. രണ്ടാം പ്രതിയായ ഹേമലതയില്‍ നിന്നു രണ്ടു തവണ മൊഴിയെടുത്തിരുന്നു. രണ്ട്‌ മൊഴിയിലും വൈരുദ്ധ്യമുള്ളതായി പൊലീസ്‌ പറഞ്ഞു. പെണ്‍കുട്ടി പീഡനത്തിനു ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്‌. കേസിലെ മുഖ്യസാക്ഷിയായ ഓട്ടോ ഡ്രൈവറില്‍ നിന്നു കഴിഞ്ഞ ദിവസം പൊലീസ്‌ വിശദമായ മൊഴിയെടുത്തിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today