നവജാതശിശുവിന്റെ മരണം: ഇയര്‍ ഫോണ്‍ കേബിള്‍ കഴുത്തില്‍ ചുറ്റി കൊലപ്പെടുത്തിയതെന്നു സൂചന

 ബദിയഡുക്ക: ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച ചെടേക്കാലിലെ ഒരു വീട്ടിനുള്ളില്‍ നവജാത ശിശുവിന്റെ ജഡം കാണപ്പെട്ട സംഭവം കൊലപാതകമാണെന്നു പൊലീസ്‌ സ്ഥിരീകരിച്ചു.

സംഭവത്തില്‍ കൊലപാതകത്തിനു പൊലീസ്‌ കേസെടുത്തു. ഇതു സംബന്ധിച്ചു കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസ്‌. ചെടേക്കാലിലെ ഷാഫിയുടെ വീട്ടിലാണ്‌ 15നു വൈകിട്ട്‌ നവജാതശിശുവിന്റെ ജഡം കണ്ടെത്തിയത്‌. രക്തസ്രാവത്തെ തുടര്‍ന്നു ഷാഫിയുടെ ഭാര്യയെ കാസര്‍കോട്ട്‌ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ നടന്ന പരിശോധനയിലാണ്‌ യുവതി പ്രസവിച്ചതായി ഡോക്‌ടര്‍മാര്‍ ക ണ്ടെത്തിയത്‌. ബന്ധുക്കള്‍ ഉടന്‍ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ്‌ പെണ്‍കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്‌. നവജാത ശിശുവിന്റെ കഴുത്തിന്റെ ഇയര്‍ഫോണ്‍ കേബിള്‍ കണ്ടെത്തിയിരുന്നതായി പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാര്‍ കുട്ടിയുടെ മരണം ശ്വാസം മുട്ടിയാണെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ്‌ പൊലീസ്‌ കേസെടുത്തത്‌.


أحدث أقدم
Kasaragod Today
Kasaragod Today