സൗദിയില്‍ പുതിയ കോവിഡ്​ കേസുകള്‍ 200ല്‍ താഴെയായി

 റിയാദ്​: സൗദി അറേബ്യയില്‍ നീണ്ട ഇടവേളക്ക്​ ശേഷം പുതിയ കോവിഡ്​ കേസുകളുടെ പ്രതിദിന കണക്ക്​ 200ല്‍ താഴെയായി. ശനിയാഴ്​ച 190 പേര്‍ക്ക്​ മാത്രമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. രാജ്യത്ത്​ വിവിധയിടങ്ങളിലായി 14 മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു​. 324 പേര്‍ കോവിഡ്​ മുക്തരായി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 358526 ആയി.


രോഗമുക്തരുടെ ആകെ എണ്ണം 348562 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5954 ആണ്​. അസുഖ ബാധിതരായി രാജ്യത്ത്​ അവശേഷിക്കുന്നവരുടെ എണ്ണം 4010 ആയി കുറഞ്ഞു. ഇതില്‍ 603 പേര്‍ മാത്രമാണ്​ ഗുരുതരനിലയിലുള്ളത്​. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.2 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക്​ 1.7 ശതമാനമായി തുടരുന്നു.


കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 64, മക്ക 36, മദീന 31, കിഴക്കന്‍ പ്രവിശ്യ 18, ഖസീം 9, അസീര്‍ 8, നജ്​റാന്‍​ 7, തബൂക്ക്​ 5, ഹാഇല്‍ 5, അല്‍ജൗഫ്​​ 3, ജീസാന്‍ 2, വടക്കന്‍ അതിര്‍ത്തി മേഖല​ 1, അല്‍ബാഹ 1.


أحدث أقدم
Kasaragod Today
Kasaragod Today