സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ​ഴ​നി​യി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച യു​വാ​വ് ബേക്കൽ പോലീസിന്റെ പി​ടി​യി​ല്‍

 ബേ​ക്ക​ല്‍: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​ത്തൊ​മ്പ​തു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ഴ​നി​യി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി വി​ഷ്ണു (23) വി​നെ​യാ​ണ് ബേ​ക്ക​ല്‍ പോ​ലീ​സ് കൊ​ല്ല​ത്തെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. ബേ​ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് മൊ​ബൈ​ല്‍ ന​മ്പ​ര്‍ കൈ​മാ​റു​ക​യും പ്ര​ണ​യ​ത്തി​ലാ​വു​ക​യും ചെ​യ്തു. 

തു​ട​ര്‍​ന്ന് യു​വാ​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പെ​ണ്‍​കു​ട്ടി വീ​ടു​വി​ട്ടി​റ​ങ്ങു​ക​യും പി​ന്നീ​ട് ഇ​രു​വ​രും ചേ​ര്‍​ന്ന് പ​ഴ​നി​യി​ലേ​ക്ക് പോ​വു​ക​യു​മാ​യി​രു​ന്നു. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി യു​വാ​വി​നെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. 

കൊ​ല്ല​ത്ത് ന​ട​ന്ന അ​ടി​പി​ടി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ബേ​ക്ക​ല്‍ പോ​ലീ​സ് അ​വി​ടെ​യെ​ത്തി വി​ഷ്ണു​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 

പി​ന്നീ​ട് കാ​സ​ര്‍​ഗോ​ട്ടെ​ത്തി​ച്ച് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.


أحدث أقدم
Kasaragod Today
Kasaragod Today