ഉളിയത്തടുക്ക: മധൂർ പഞ്ചായത്തിലെ ഉളിയത്തടുക്ക
മിപ്പൂഗുരി, സുർലു വാർഡുകളിൽ ബിജെപി ജയിക്കാൻ കാരണം മുസ്ലിം ലീഗിന്റെ വല്ല്യേട്ടൻ മനോഭവമാണെന്ന് എസ്ഡിപിഐ മധൂർ പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു തിരഞ്ഞെടുപ്പിന് മുമ്പ് ഒറ്റകെട്ടായി ബിജെപിയെ പരാജപ്പെടുന്നതിന് ധാരണക്ക് ശ്രമം നടത്തിയപ്പോൾ മുഖം തിരിക്കുകയാണ് ഉണ്ടായത്. ഫാസിസ്റ്റ് വിരോധം പറയുമെങ്കിലും ഒളിഞ്ഞും തെളിഞ്ഞും അവരെ സഹായിക്കുന്ന നിലപാടുകളാണ് ലീഗിന്റെ ഭാഗത്ത് നിന്നുമുണ്ടായത് താൽകാലിക ലാഭത്തിന് ബിജെപിയുമായി ധാരയുണ്ടാക്കി സമുദായത്തെ ഒറ്റുകൊടുക്കുകയാണ് യുഡിഎഫ് ചെയ്തത്. ലീഗീന്റെ സംഘ് പരിവാർ വിരോധം ആത്മാർത്ഥതയോടെയാണെങ്കിൽ കഴിഞ്ഞ നാൽപത് വർഷമായി ബിജെപി അധികാരത്തിലിരിക്കുന്ന മധൂർ പഞ്ചായത്തിലെ മതേതര വോട്ടുകൾ ഒന്നിപ്പിച്ച് അവരെ അധികാരത്തിൽ നിന്ന് താഴെ ഇറക്കാനാണ്
ശ്രമിക്കേണ്ടിയിരുന്നത് പകരം അവർക്ക് സഹായകരമാകുന്ന നിലപാടുകളാണ് ലീഗ് സ്വീകരിക്കുന്നത്.എസ്ഡിപിഐ മുന്നോട്ട് വെക്കുന്ന ഫാസിസ്റ്റ് വിരുദ്ധ നിലപാടിന്റെ വിജയമാണ് അറന്തോട് വാഡിൽ ഉണ്ടായതെന്നും കമ്മിറ്റി ഓർമിപ്പിച്ചു മധൂർ പഞ്ചായത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഇനിയെങ്കിലും ലീഗിന്റെ വല്ല്യേട്ടൻ മനോഭാവം ഒഴിവാക്കണമെന്ന് കമ്മിറ്റി പറഞ്ഞു
പഞ്ചായത്ത് പ്രസിഡന്റ് സകരിയ്യ മുട്ടത്തോടി അധ്യക്ഷത വഹിച്ചു
ബിലാൽ ചൂരി, ഇസ്ഹാഖ് അറന്തോട് സംസാരിച്ചു
