ജനുവരി ഒന്ന് മുതല്‍ സ്കോഡ കാറുകള്‍ക്കും വില ഉയരും, 2.5 ശതമാനം വരെ വര്‍ദ്ധനവ്

 ഉല്‍പാദനച്ചെലവ് കണക്കിലെടുത്ത് 2021 ജനുവരി ഒന്നിന് കാര്‍ വില 2.5 ശതമാനം വരെ ഉയര്‍ത്തുമെന്ന് യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കളായ സ്‌കോഡ ചൊവ്വാഴ്ച അറിയിച്ചു. വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ കൂടാതെ ഇന്‍‌പുട്ട്, മെറ്റീരിയല്‍ ചെലവുകള്‍ എന്നിവ കാരണം രാജ്യത്തെ ചില വാഹന നിര്‍മാതാക്കള്‍ 2021 ജനുവരി 1 മുതല്‍ തങ്ങളുടെ വാഹന മോഡലുകള്‍ക്ക് വിലവര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.ആഗോള ചരക്കുകളുടെ വിലയിലും വിദേശനാണ്യ വിനിമയ നിരക്കിലും ഗണ്യമായ ചാഞ്ചാട്ടമുണ്ടായതിനാല്‍ ഉല്‍‌പാദന ചെലവ് കൂടിയതാണ് കാറുകളെ വില വര്‍ദ്ധനവിന് കാരണം.


ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ 2.5 ശതമാനം വരെ വില വര്‍ദ്ധനവ് വിവിധ മോഡലുകളിലുടനീളം പരിഗണിക്കുന്നതായി സ്കോഡ ഓട്ടോ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് മുതല്‍ ബി‌എം‌ഡബ്ല്യു വരെ മിക്കവാറും എല്ലാ പ്രമുഖ കാര്‍ നിര്‍മാതാക്കളും 2021 മുതല്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ദ്ധിച്ച നി‌ര്‍മ്മാണ ചെലവുകളെയും ബി‌എസ് 6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റത്തെയും തുട‍ര്‍ന്നാണ് വിവിധ കമ്ബനികള്‍ വില വ‍ര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today