എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ

 തിരുവനന്തപുരം∙ 2021 മാർച്ചിലെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ മാർച്ച് 30 വരെയാണ് പരീക്ഷ. പ്ലസ്ടു പരീക്ഷ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്കുശേഷവും നടത്തും. പരീക്ഷാ നടത്തിപ്പിന്റെ മാർഗനിര്‍ദേശങ്ങൾ പിന്നീട് പുറത്തിറക്കും.


എസ്എസ്എൽസി പരീക്ഷാഫീസ് പിഴകൂടാതെ നാളെ മുതൽ ജനുവരി ഏഴുവരെയും, പിഴയോടുകൂടി ജനുവരി എട്ടു മുതൽ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. ഹയര്‍സെക്കൻഡറി പരീക്ഷയ്ക്ക് ജനുവരി 4 വരെ പിഴയില്ലാതെ ഫീസടയ്ക്കാം. സൂപ്പർ ഫൈനോടുകൂടി 15 വരെ അപേക്ഷിക്കാം.


Previous Post Next Post
Kasaragod Today
Kasaragod Today