യുഎഇ: വെറും മൂന്ന് ദിവസം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവതി. യുഎഇ സ്വദേശിനിയായ ഡോ: ഖവ്ല അല്‍ റൊമെയ്തിയെന്ന യുവതിയാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മൂന്നു ദിവസവും 14 മണിക്കൂറും 46 മിനിറ്റും 48 സെക്കന്‍ഡും മാത്രം സമയമെടുത്താണ് ഏഴ് ഭൂഖണ്ഡങ്ങളിലെ 208 രാജ്യങ്ങള്‍ ഖവ്‌ല സഞ്ചരിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 13ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു ഇവരുടെ യാത്ര അവസാനിച്ചത്.യാത്ര വളരെയേറെ പ്രയാസമുള്ളതായിരുന്നുവെന്നും. എന്നാല്‍ ഏകദേശം 200റോളം രാജ്യക്കാര്‍ യുഎഇയില്‍ ഉണ്ടാകും, അവരുടെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ സംസ്‌കാരങ്ങളും പാരമ്ബര്യങ്ങളും അറിയാനാണ് ഞാന്‍ ആഗ്രഹിച്ചതും യാത്ര ചെയ്തതെന്നുമാണ് ഖവ്‌ല പറയുന്നത്.തനിക്ക് ലഭിച്ച ഗിന്നസ് റെക്കോര്‍ഡ് പുരസ്‌കാരം തന്റെ രാജ്യത്തിനാണ് ഖവ്‌ല സമര്‍പ്പിച്ചത്.
മറ്റെല്ലാവരെയും പോലെ തനിക്കും തന്റെ രാജ്യത്തിനും അത്യപൂര്‍വ്വങ്ങളായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് ഈ ലോകത്തെ അറിയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഖവ്‌ല വ്യക്തമാക്കി.
